Image

അച്ഛന്റെ ജീവിതം സിനിമയാക്കുന്നതില്‍ സന്തോഷം ; വിജയരാഘവന്‍

Published on 15 October, 2017
അച്ഛന്റെ ജീവിതം സിനിമയാക്കുന്നതില്‍ സന്തോഷം ; വിജയരാഘവന്‍

അച്ഛന്‍ എന്‍.എന്‍. പിള്ളയുടെ ജീവിതം സിനിമയാകുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് വിജയരാഘവന്‍ . കേരളത്തിലെ എക്കാലത്തെയും മികച്ച നാടകകൃത്തുക്കളില്‍ ഒരാളായ എന്‍.എന്‍. പിള്ള കണക്കാക്കപ്പെടുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയില്‍ (ഐ.എന്‍.എ) സ്വാതന്ത്ര്യ സമര സേനാനിയും കൂടിയായിരുന്നു ഇദ്ദേഹം. രാജീവ് രവി തന്റെ ചിത്രത്തിലൂടെ ഈ ജീവിതസാഹചര്യങ്ങളിലൂടെ എല്ലാമാകും കടന്നുപോവുക.

സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഗോഡ്ഫാദറില്‍ “അഞ്ഞൂറാനായി” വേഷമിട്ടുകൊണ്ടാണ് നാടകാചാര്യന്‍ എന്‍ എന്‍ പിള്ള മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ ചേക്കേറിയത്.

നിവിന്‍ പോളിയുടെ ജന്മദിനത്തില്‍, എന്‍ എന്‍ പിള്ളയുടെ ജീവിത ആസ്പദമാക്കിയുള്ള സിഗിത്രെ കുറിച്ചുള്ള അനോണ്‍സ്‌മെന്റ് രാജീവ് രവി പ്രഖ്യാപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക