Image

അഭിപ്രായ പ്രകടനത്തിന് മുതിരില്ല, അതിനുള്ള ലൈസന്‍സില്ലെന്ന് അജു വര്‍ഗ്ഗീസ്

Published on 15 October, 2017
അഭിപ്രായ പ്രകടനത്തിന് മുതിരില്ല, അതിനുള്ള ലൈസന്‍സില്ലെന്ന് അജു വര്‍ഗ്ഗീസ്

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായത്. എടുത്തുചാട്ടം കൊണ്ട് ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നടന്‍ അജു വര്‍ഗീസ്

പേര് പറച്ചിലിനോ അഭിപ്രായ പ്രകടനത്തിനോ മുതിരില്ല.അത് വലിയ തൊല്ലാപ്പാവും. ഊരാന്‍ പറ്റതാവും. അതിലും നല്ലത് മിണ്ടാതിരിക്കുന്നതല്ലേ? അജു ചോദിക്കുന്നു.താനിത് കുറച്ച് നേരത്തെ മനസിലാക്കേണ്ടാതായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. തന്നെ നടനായി മാത്രമേ സമൂഹം കാണുന്നുള്ളുവെന്നും അക്കാരണം കൊണ്ടുതന്നെ ആ ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളുവെന്നും അജു പറഞ്ഞു. നമ്മുടെ ജോലി ചെയ്യാനുള്ള ലൈസന്‍സ് മാത്രമേ അവര്‍ നമുക്ക് അനുവദിച്ച് തന്നിട്ടുള്ളൂവെന്നും ബാക്കി ഒന്നിലും അവര്‍ ലൈസന്‍സ് തന്നിട്ടില്ലെന്ന് മനസിലാക്കിയത് ഇപ്പോഴാണെന്നും അജു വ്യക്തമാക്കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക