Image

രവിവര്‍മ്മത്തമ്പുരാന്‍ എഴുതിയ പുതിയ നോവല്‍

Published on 15 October, 2017
രവിവര്‍മ്മത്തമ്പുരാന്‍ എഴുതിയ പുതിയ നോവല്‍
ഇനി സൃക്ഷ്ടിയുടെ ദിനങ്ങളാണ് .പഞ്ചഭൂതങ്ങളില്‍ നിന്ന് സൃക്ഷ്ടിക്കപെട്ട മനുഷ്യര്‍ പഞ്ചഭൂതങ്ങള്‍ കൊണ്ട് ഭവനങ്ങള്‍ സൃക്ഷ്ടിക്കും .ഈ സൃക്ഷ്ടി കര്‍മ്മത്തില്‍ പ്രകൃതിയുടെ നാഡിമിടിപ്പുകളും മനുഷ്യമനസും വായിക്കാനറിയാവുന്ന പുരന്ദരന്‍ വഴിയും വെളിച്ചവുമാകും

വരൂ നമുക്കൊരു കുന്നു കയറാം .അവിടെ നിറയെ പച്ചില ചാര്‍ത്തുകളുണ്ട് .മനോഹരമായ പുഴ അങ്ങ് താഴെ സ്വച്ഛമായി ഒഴുകുന്നു പുഴയുടെ അരികിലാണ് അര്‍ണോജം വീട് . മതിലുകളില്ലാത്ത വീട് . അര്‍നോജെനേത്രനും കാദംബരിയും ആണവിടെ വാസം.

സൗമ്യമായി ഒഴുകിയ പുഴ .ഒരിക്കല്‍ കരകളെ കാര്‍ന്നു മതിലുകളില്ലാത്ത വീട്ടിലെ പെണ്‍കുഞ്ഞിനെ അങ്ങു കൊണ്ട് പോയി .അതിന്റെ ദുഃഖം നിഴലിട്ട് തങ്ങളുടെ വീടിനു മതില് പണിയാതെ അവര്‍ കഴിയുകയാണ് .അവിടം കടന്നു വേണം നമുക്ക് കുന്നു കയറാന്‍. അര്‍നോജെനേത്രനും കാദംബരിയും അവിടെ തന്നെ താമസിക്കുകയാണ് .തിരിഞ്ഞു നോക്കണ്ട.മതിലൊക്കെ പണിയാന്‍ പറഞ്ഞാല്‍ കാദംബരി സംഹാരരുദ്ര ആകും .

നമുക്ക് മുകളിലേക്ക് നടക്കാം അല്പം ക്ഷീണം തോന്നും ആദ്യം എങ്കിലും കുന്നിന്‍ മുകളില്‍ ഹൃദയനഗരിയിലേക്ക് അടുക്കുമ്പോള്‍ നാമറിയാതെ മറ്റൊരു ലോകത്തിലേക്കെത്തും തീര്‍ച്ച . അതാണ് പൂജ്യം എന്ന രവിവര്‍മ തമ്പുരാന്റെ നോവല്‍ .
ഒരു പുഴയുടെ പശ്ചാത്തലത്തിലൂടെ ആരംഭിച്ച് ഹൃദയ നഗരിയിലെ മതിലുകളില്ലാത്ത വീടുകളിലേക്ക് ഉള്ള ഒരു സഞ്ചാരം.മനുഷ്യ ജീവിതത്തിന്റെ പലമുഖങ്ങളുടെ അനാവരണം ആയിട്ടാണ് എഴുത്തുകാരന്‍ പൂജ്യം എന്ന നോവലിനെ രേഖപ്പെടുത്തുന്നത്.സാധാരണ നോവല്‍ വായിച്ചു പോകാവുന്നപോലെ അല്ല പൂജ്യം .വായിക്കുന്നവന്റെ ചിന്തകളെ ഉണര്‍ത്തുകയും അതിലൂടെ ചോദ്യങ്ങള്‍ രൂപപെടുത്തിയും മാത്രമേ നോവലിന്റെ ഓരോ പടവും കയറാന്‍ കഴിയൂ എന്നത് എഴുത്തുകാരന്റെ ഒരു പരീക്ഷണ വിജയം തന്നെ ആണ് .അത് കൊണ്ട് തന്നെ ആഖ്യാനത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ നോവല്‍ മലയാള സാഹിത്യത്തില്‍ വേറിട്ട് തന്നെ നില്‍ക്കും .

മനുഷ്യന്‍ എങ്ങനെ ആകണം അവന്റെ ആവാസ വ്യവസ്ഥയില്‍ പ്രകൃതിക്കു എന്ത് സ്ഥാനം എന്നൊക്കെ എഴുത്തുകാരന്‍ വളരെ സൂക്ഷ്മമായി പകര്‍ന്നു നല്‍കുന്ന അവതരണ രീതിക്ക് മതിലുകള്‍ ഒരു മാര്‍ഗം ആക്കി മാനുഷിക ജീവിതത്തിന്റെ സൂക്ഷ്മനിരീക്ഷണങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുകയാണ് . .
ഓരോ കഥാപാത്രത്തിന്റെ യും പേരില്‍ പോലും വ്യത്യസ്തത.
അക്രൂരനും , കൊരിന്ത്യരും , പിംഗളനും , യെശയ്യാവും അങ്ങനെ നീളുന്നു കഥാപാത്രങ്ങള്‍ പിന്നെ അവരുടെ ഒക്കെ കുടുംബങ്ങള്‍
ഒരേ മനസോടെ വിശാലമായ ഒരു ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആദിപിതാക്കന്മാരോടൊപ്പം പുരന്ദരനും യെശയ്യാവും കൂടുന്നു പിന്നീട് മൂന്നാളെ കൂടെ കൂട്ടി സഖ്യം വിശാലം ആക്കുന്നു . പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഹൃദയനഗരിയുടെ മുഖം മാറ്റി മറിക്കുന്നത് അവിടെ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബങ്ങളുടെ അകല്‍ച്ചകള്‍ ഒക്കെ വിശാലമായ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് തടസങ്ങള്‍ ഉണ്ടാക്കുമ്പോഴും പുരന്ദരന്‍ ഒരു നെടുംതൂണായി നിന്ന് അന്ധകാരത്തെ പ്രകാശമാനം ആക്കി ഹൃദയനഗരിയെ മാനവീകതയുടെ പ്രതിരൂപമാക്കി സൃക്ഷ്ടിക്കുന്നു.

അകന്നു പോയ മനസുകള്‍ക്ക് അടുക്കാന്‍ ഒരു ദുരന്തം അനിവാര്യവും ആയിരുന്നു .
വിദ്യാഭ്യാസം ,സാംസ്കാരികം , മതം , കുടുംബം , പ്രണയം അങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്ന എല്ലാ വശങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ നോവല്‍ ഹൃദയനഗരിയിലെ മതിലില്ല വീടുകളിലൂടെ മനുഷ്യ ബന്ധങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാത്ത വിശാലമായ ഒരു കാഴ്ചപാടിലേക്ക് ആണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് . ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിക്കുന്നില്ല അത് കൊണ്ടുതന്നെ ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും മലയാള സാഹിത്യ രംഗത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെ വ്യത്യസ്തമായി ഒരു നോവല്‍ അവതരിപ്പിക്കപ്പെടുക.

ഈ കുന്നിന്റെ അടിവാരത്തിലൂടെ മുകളില്‍ വരെ കയറുക  32 ചരിവുകള്‍ അതവസാനിക്കുമ്പോള്‍ പൂജ്യത്തിലെത്തും നിങ്ങള്‍  പിന്നെ ആ പൂജ്യത്തിലൂടെ ഹൃദയനഗരി മായാതെ മനസില്‍ പതിഞ്ഞു അങ്ങനെ കിടക്കും -16+ +16 = 0
പൂജ്യം ----------രവിവര്‍മ്മ തമ്പുരാന്‍ (എന്‍ ബി എസ് ബുക്ക്‌സ് )
രവിവര്‍മ്മത്തമ്പുരാന്‍ എഴുതിയ പുതിയ നോവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക