രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വേങ്ങരയില്‍
യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ 23,301 വോട്ടുകള്‍ക്ക്
ജയിച്ചു. ഇതുവരെ യുഡിഎഫ് 65227 വോട്ടും, എല്‍ഡിഎഫ് 41917, എന്‍ഡിഎ 5728ഉം
വോട്ടുകളും നേടി. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയില്‍ ഭൂരിപക്ഷം
ഉയര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് എല്‍ഡിഎഫ്. ബിജെപിയെ പിന്തള്ളി മൂന്നാം
സ്ഥാനത്തേക്ക് 8648 വോട്ടുകളുമായി എസ്ഡിപിഐ എത്തിയെന്നതും ലീഗു വോട്ടുകളില്‍
വിള്ളലുണ്ടാക്കി.
2016 ലെ തിളക്കം നിലനിര്‍ത്താന്‍ ലീഗിനായില്ലെന്നത് യുഡിഎഫ്
കേന്ദ്രങ്ങളില്‍ ആശങ്കയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ലീഗ് വിമതന് നോട്ടക്കും
താഴെയാണ്. ഭൂരിപക്ഷത്തില്‍ 14,747 വോട്ടുകളുടെ കുറവാണ് യുഡിഎഫിനുണ്ടായത്. 7793
വോട്ടുകള്‍ വര്‍ധിപ്പിക്കാനായി. പ്രതീക്ഷിച്ച മുന്നേറ്റമല്ല ലീഗിന് നേടാനായതെന്ന്
മാത്രമല്ല കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവാണ്
സ്ഥാനാര്‍ത്ഥി ഖാദറായപ്പോള് ഉണ്ടായത്.
എആര്‍ നഗറിലും കണ്ണമംഗലത്തും ലീഗിന്റെ
ലീഡ് കുറഞ്ഞു എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം ഗൌരവമുള്ളതാണ്. എസ്ഡിപിഐക്ക്
8000 വോട്ട് നോടാനായി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 7000 ത്തോളം വോട്ട്
നേടാനായ ബിജെപിക്ക് ഇത്തവണ 5728ലേക്ക് ഒതുങ്ങേണ്ടി വന്നു.