Image

ഇന്ദ്രന്‍സ് ചിത്രം “നിഴലാണെന്റച്ഛന്‍’ വരുന്നു

Published on 14 October, 2017
ഇന്ദ്രന്‍സ് ചിത്രം “നിഴലാണെന്റച്ഛന്‍’ വരുന്നു

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന “നിഴലാണെന്റച്ഛന്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്നു. ടി.എസ്. മണിവര്‍ണനാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. വി.വി. പ്രൊഡക്ഷന്‍സിനുവേണ്ടി ഡോ.ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍ പിള്ള നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.

നിരവധി ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ നേടിയിട്ടുള്ള ടി. എസ്. മണിവര്‍ണന്‍ പ്രമുഖ ജ്വല്ലറിയുടെ “അനുഭവം അതാണ് സത്യം…’ എന്ന പരസ്യ ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കൊന്തയും പൂണൂലും, ഡാര്‍വിന്റെ പരിണാമം, പോക്കിരി സൈമണ്‍, ഡോ.പത്മശ്രീ സരോജ്കുമാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത മണിവര്‍ണന്‍ ഇപ്പോള്‍ സംവിധായകന്റെ കുപ്പായമണിയുകയാണ് നിഴലാണെന്റച്ഛനിലൂടെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക