Image

എയര്‍ ബര്‍ലിന്‍ ലുഫ്ത്താന്‍സ ഏറ്റെടുത്തു

Published on 13 October, 2017
എയര്‍ ബര്‍ലിന്‍ ലുഫ്ത്താന്‍സ ഏറ്റെടുത്തു
ബര്‍ലിന്‍: കടംയകറി പാപ്പരായ ജര്‍മനിയിലെ രണ്ടാമത്തെ വിമാന സര്‍വീസായ എയര്‍ ബര്‍ലിന്‍ ജര്‍മനിയുടെ മുഖമുദ്രയായ ലുഫ്ത്താന്‍സ വിഴുങ്ങി. ഈ മാസം മുപ്പത്തിയൊന്നിന് സര്‍വീസ് പൂര്‍ണമായി നിര്‍ത്തുമെന്നു പ്രഖ്യാപിച്ച എയര്‍ ബര്‍ലിന്‍ ഇതോടെ വീണ്ടും ചിറകടിച്ചുയരും. വ്യാഴാ്ച ഉച്ചയോടെ രണ്ടു കന്പനികളും തമ്മിലുള്ള കരാര്‍ ഉറപ്പിച്ച് രേഖകള്‍ കൈമാറിയതായി എയര്‍ ബര്‍ലിന്‍ സിഇഒ കാര്‍സ്റ്റര്‍ സോഫര്‍ അറിയിച്ചു.210 മില്യന്‍ യൂറോയാണ് ലുഫ്ത്താന്‍സായുടെ മുടക്കുമുതല്‍. എയര്‍ബര്‍ലിന്‍ ഉടനെ ബുണ്ട്‌സ് ബാങ്കിന് തിരിച്ചടയ്‌ക്കേണ തുക 150 മില്യനോളം വരും. സാന്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വായ്പ്പയെടുത്തതാണ് ഈ തുക. 

എയര്‍ ബര്‍ലിന്‍ കന്പനിയുടെ മേജര്‍ ഷെയര്‍ വാങ്ങിയ ലുഫ്ത്താന്‍സാ കന്പനിയുടെ ആകെയുള്ള 141 വിമാനങ്ങളില്‍ 81 വിമാനങ്ങള്‍ ഏറ്റെടുക്കും. അതോടൊപ്പം 8500 ജീവനക്കാരില്‍ 3000 സ്റ്റാഫുകളെ ലുഫ്ത്താന്‍സാ എടുക്കും. കന്പനിയുടെ ബാക്കി ഷെയറുകളും വിമാനങ്ങളും ഈസി ജെറ്റ്് ഏറ്റെടുക്കും. ഈ ജെറ്റ് ഏറ്റെടുക്കുന്ന വിമാനങ്ങള്‍ എല്ലാംതന്നെ മീഡിയം റേഞ്ച് സര്‍വീസുകളാണ്. 

എയര്‍ ബര്‍ലിന്‍ ലുഫ്ത്താന്‍സാ ഏറ്റെടുത്തതില്‍ ജര്‍മന്‍ എക്‌ണോമിക് മന്ത്രി ബ്രിഗിറ്റെ സൈപ്രസ് സന്തുഷ്ടി പ്രകടിപ്പിച്ചു. നേരത്തെ ഏറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതിനായി കന്പനികള്‍ മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. മുന്‍പ് നഷ്ടത്തിലായ കന്പനിയുടെ ഓഹരികള്‍ എത്തിഹാദ് എയര്‍ലൈന്‍സ് വാങ്ങി, സര്‍വീസ് നടത്തിയെങ്കിലും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എത്തിഹാദ് എയര്‍ ബര്‍ലിനെ കൈവിടുകയും ഷെയറുകള്‍ തിരിച്ചു നല്‍കുകയും ചെയ്തതോടെയാണ് കന്പനി പാപ്പരത്വത്തിലേയ്ക്കു കൂപ്പുകുത്തിയത്. എയര്‍ ബര്‍ലിന്‍ ഏറ്റെടുത്തതോടെ ലുഫ്ത്താന്‍സായുടെ ഓഹരികളുടെ വില മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നു.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക