Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ധ്യാനം 2017 ഒക്ടോബര്‍ 28, 29,30 തിയതികളില്‍

Published on 12 October, 2017
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ധ്യാനം 2017 ഒക്ടോബര്‍ 28, 29,30 തിയതികളില്‍
  
ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം & ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയതികളില്‍ നടത്തപ്പെടുന്നു. ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍ പിബ്ബിള്‍സ് ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി  ശനിയാഴ്ച്ച രാവിലെ പത്തിനു തിരിതെളിച്ച് നിര്‍വഹിക്കുന്നതാണ്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്കാണ് ധ്യാനത്തോടൊ പ്പം ക്രിസ്റ്റീന്‍ ധ്യാനം നടത്തപെടുന്നത്. കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാ സ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ പിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി പെരുമായന്‍, ഡബ്ലിന്‍ ചാപ്ലൈയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

ക്രിസ്റ്റീന്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25 ന് മുന്‍പ് ചെയ്യേണ്ടതാണ്. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക