Image

ഡബ്ല്യുഎംസി ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്14 ന്; രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Published on 12 October, 2017
ഡബ്ല്യുഎംസി ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്14 ന്; രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: രണ്ടാമത് ഡബ്ല്യുഎംസി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 14 ന് (ശനി) ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് മത്സരങ്ങള്‍. ഇതാദ്യമായി ആയിരത്തോളം യൂറോയുടെ കാഷ് െ്രെപസുകളാണ് ചാന്പ്യന്മാരെ കാത്തിരിക്കുന്നത്. 

ലീഗ്, ലെഷര്‍ വിഭാഗങ്ങളില്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ അവസരം. നാല് വിഭാഗങ്ങളിലായി അയര്‍ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളിലെ നൂറോളം ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക.

വിവരങ്ങള്‍ക്ക്: കിഷോര്‍ ജോര്‍ജ് 0899671675, സാബു ഏലിയാസ് 0899562000, സജി ജേക്കബ് 0876286281. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക