Image

ആകാശ മിഠായിയിലെ പുതിയ ഗാനം പുറത്തെത്തി

Published on 12 October, 2017
ആകാശ മിഠായിയിലെ പുതിയ ഗാനം പുറത്തെത്തി
സമുദ്രക്കനി എം പത്മകുമാറുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആകാശ മിഠായി റിലീസിന് ഒരുങ്ങുകയാണ്. ജയറാമാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. കിയ കിയ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മന്‍സൂര്‍ അഹമ്മദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റിമി ടോമി, ജെ കൃഷ്ണ, അരവിന്ദ് ഡി നായര്‍, ശ്രുതി ശശിധരന്‍, അമൃത, അഞ്ജു എന്നിവരാണ് ആലാപനം.

ചിത്രത്തില്‍ കലാഭവന്‍ ഷാജോണും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സമുദ്രക്കനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമയാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ എത്തുന്നത്. സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക