Image

അഞ്ഞൂറാനായി നിവിന്‍ പോളി, സംവിധാനം രാജീവ് രവി

Published on 12 October, 2017
അഞ്ഞൂറാനായി നിവിന്‍ പോളി, സംവിധാനം രാജീവ് രവി

എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാവുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് എന്‍ എന്‍ പിള്ളയായി എത്തുന്നത്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ വിവരം പുറത്തുവിട്ടത്.

രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുക എന്നത് വലിയൊരു ആദരവായി കാണുന്നുവെന്ന് നിവിന്‍ പറഞ്ഞു. ഗോപന്‍ ചിദംബരം ആണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണം മധുനീലകണ്ഠന്‍. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. ഋ4 എന്റ്റര്‍റ്റൈന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക