Image

സീറോ മലബാര്‍ ലണ്ടന്‍ റീജണ്‍ വനിതാ ഫോറത്തിന് പുതിയ നേതൃത്വം

Published on 11 October, 2017
സീറോ മലബാര്‍ ലണ്ടന്‍ റീജണ്‍ വനിതാ ഫോറത്തിന് പുതിയ നേതൃത്വം

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മക്കും ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന്‍ റീജണില്‍ പുതിയ നേതൃത്വം. 

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തിയ നൂറില്പരം പ്രതിനിധികളുടെ യോഗമാണ് റീജണല്‍ വനിതാ ഫോറം പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ലണ്ടനിലെ വാല്‍ത്തംസ്‌റ്റോ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ നടന്ന യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അധ്യക്ഷത വഹിച്ചു. എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വനിതാ ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആന്‍ മാധവത്, ലണ്ടന്‍ റീജണല്‍ ചാപ്ലിന്‍സികളുടെ നേതൃത്വം നല്‍കുന്ന ഫാ.സെബാസ്റ്റിന്‍ ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ യോഗത്തിനും തെരഞ്ഞെടുപ്പിനും മേല്‍നോട്ടം വഹിച്ചു. 

ലണ്ടന്‍ റീജണല്‍ വനിതാ ഫോറം പ്രഥമ ഭാരവാഹികളായി ഡെയ്‌സി ജെയിംസ് വാല്‍ത്തംസ്‌റ്റോ (പ്രസിഡന്റ്), അല്‍ഫോന്‍സാ ജോസ് എന്‍ഫീല്‍ഡ് (വൈസ് പ്രസിഡന്റ്), ജെസി റോയി (സെക്രട്ടറി), ജെയ്റ്റി റെജി (ജോയിന്റ് സെക്രട്ടറി), ആലീസ് ബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

പുതിയ സാരഥികള്‍ക്ക് മാര്‍ സ്രാന്പിക്കല്‍ വിജയാശംസകള്‍ നേര്‍ന്നു. 

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക