Image

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 24 ന്; മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഒരുക്കങ്ങള്‍

Published on 11 October, 2017
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 24 ന്; മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഒരുക്കങ്ങള്‍

മാഞ്ചസ്റ്റര്‍: പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജണ്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24 ന് (ചൊവ്വ) നടക്കുന്‌പോള്‍ വിവിധ മാസ് സെന്ററുകളില്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക ഒരുക്കങ്ങളും മധ്യസ്ഥ പ്രാര്‍ഥനകളും നടന്നുവരുന്നു.

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോര്‍ജ് മടത്തിറന്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്‍കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത സ്ഥാപിതമായി ദൈവികാനുഗ്രഹത്തിന്റെ മഹത്തായ ഒരു വര്‍ഷം പിന്നിടുന്‌പോള്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് “ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങളാണ് മാഞ്ചസ്റ്ററില്‍ നടക്കുന്നത്.

കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം മാര്‍ ജോസഫ് സ്രാന്പിക്കലിന്റെയും രൂപത കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനവും പൂര്‍ത്തിയായി.

മാഞ്ചസ്റ്ററിലെ ഷെറിഡന്‍ സ്യൂട്ടില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് കണ്‍വന്‍ഷന്‍. സെഹിയോന്‍ യൂറോപ്പ് കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷ നയിക്കും.മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക