Image

റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായത് ജയസൂര്യ

Published on 11 October, 2017
റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായത് ജയസൂര്യ

അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായത് നടന്‍ ജയസൂര്യ. ബംഗാള്‍ സ്വദേശിയായ ഥാപ്പ എന്നയാളെയാണ് ജയസൂര്യ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത്. കൊച്ചിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നത്.

‘അങ്കമാലിയിലെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്‌റോണ്‍ മാളിന് സമീപത്ത് എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം കണ്ടു. അപകടമാണെന്ന് മനസിലായതോടെ െ്രെഡവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു.’

‘അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്‌ബോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.’

‘ആശുപത്രിയിലെ പലരും വിചാരിച്ചത് എന്റെ വണ്ടിയാണ് ഇയാളെ തട്ടിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി.’

‘വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല. ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആശുപത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുത്.’


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക