Image

'ഗൂഢാലോചന' മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

Published on 11 October, 2017
'ഗൂഢാലോചന' മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി


തോമസ്‌ സെബാസ്റ്റിയന്‍ സംവിധാനം ചെയ്‌ത്‌ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ഗൂഢാലോചന'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി.
അജു വര്‍ഗീസ്‌, ശ്രീനാഥ്‌ ഭാസി, ഹരീഷ്‌ കണാരന്‍, അലന്‍സിയര്‍, നിരഞ്‌ജന എന്നിവരാണ്‌ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മംമ്‌ത മോഹന്‍ദാസ്‌ അതിഥി താരമായെത്തുന്നുണ്ട്‌.

മായാബസാര്‍, ജമ്‌നാപ്യാരി എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം തോമസ്‌ സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഗൂഢാലോചന. ചിത്രത്തിന്‌ തിരക്കഥയെഴുതിയിരിക്കുന്നത്‌ ധാന്‍ ശ്രീനിവാസനാണ്‌. അഖില്‍ ജോര്‍ജാണ്‌ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഷാന്‍ റഹ്മാന്റേതാണ്‌ സംഗീതം. അജാസ്‌ ഇബ്രാഹിമാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക