Image

പ്രേക്ഷകര്‍ കാത്തിരിക്കുന്ന വില്ലന്‍ ഒക്‌ടോബര്‍ 27ന്‌

Published on 10 October, 2017
പ്രേക്ഷകര്‍ കാത്തിരിക്കുന്ന വില്ലന്‍ ഒക്‌ടോബര്‍ 27ന്‌

മലയാള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം വില്ലന്‍ യു സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ 27ന്‌ തിയേറ്ററുകളിലെത്തും. 30 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ഈ ബിഗ്‌ ബജറ്റ്‌ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ബി.ഉണ്ണിക്കൃഷ്‌ണനാണ്‌. ലിങ്ക, ബജ്രംഗ്‌ ഭായിജാന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച റോക്ലൈന്‍ വെങ്കിടേഷ്‌ ആണ്‌ ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്‌. മിസ്റ്റര്‍ പ്രോഡിനു ശേഷം മോഹന്‍ലാലും ബി.ഉണ്ണിക്കൃഷ്‌ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്‌ വില്ലന്‍.

ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ഇതിനകം തന്നെ വന്‍ തരംഗമായി കഴിഞ്ഞു. ലക്ഷക്കണക്കിന്‌ ആളുകളാണ്‌ ഇതിന്റെ ട്രെയിലര്‍ കണ്ടത്‌. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ നിഗൂഢത ഒളിഞ്ഞിരിക്കുന്ന ചിത്രമാണ്‌ വില്ലന്‍ എന്ന ചിത്രം.

ഗുഡ്‌ ഈസ്‌ ബാഡ്‌' എന്നാണ്‌ ചിത്രത്തിന്റെ ടാഗ്‌ ലൈന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കിലാണ്‌ എത്തുന്നത്‌. മഞ്‌ജു വാര്യരാണ്‌ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത്‌. പുലി മുരുകനിലെ സ്റ്റണ്ട്‌ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌ന്‍ തന്നെയാണ്‌ ഈ ചിത്രത്തിലും മാസ്‌ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്‌. സ്റ്റണ്ട്‌ സില്‍വയും ആക്ഷന്‍ ഡയറക്‌ടര്‍മാരില്‍ ഒരാളാണ്‌. പുലി മുരുകനിസേതു പോലെ തന്നെയുള്ള ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്‌

തമിഴ്‌ നടന്‍ വിശാല്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ഹന്‍സിക തെലുങ്കു താരം റാഷി ഖന്ന ശ്രീകാന്ത്‌ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

വി.എഫ്‌.എക്‌സിനും സ്‌പെഷല്‍ ഇഫക്‌ട്‌സിനും വളരെ പ്രധാന്യം നല്‍കിയാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. 30 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമ ഒരു പെര്‍ഫെക്‌ട്‌ ത്രില്ലറായാണ്‌ സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്‌. സിനിമയുടെ സാങ്കേതിക വിദഗ്‌ധരെല്ലാം ഇന്ത്യയ്‌ക്കു വെളിയിലുള്ളവരാണ്‌.

വിണ്ണെത്താമ്‌ടി വരുവായ, നന്‍പന്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച മനോജ്‌ പരമഹംസയാണ്‌ ഈ ചിത്രത്തിനും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്‌. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള 8 ഹെലിയം ക്യാമറ ഉപയോഗിച്ചാണ്‌ വില്ലന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. 8 കെ.റെസലൂഷനില്‍ പുറത്തിറങ്ങുന്ന ആദ്യ മലയാള ചിത്രം കൂടിയാകും വില്ലന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക