Image

യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള: ബിസിഎംസി ചാന്പ്യന്മാര്‍

Published on 10 October, 2017
യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള: ബിസിഎംസി ചാന്പ്യന്മാര്‍
 ലണ്ടന്‍: യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേളയില്‍ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാന്പ്യന്മാരായി. ഒക്ടോബര്‍ ഏഴിന് റ്റിപ്റ്റണില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ സ്‌റ്റോക് ഓണ്‍ ട്രെന്റ് രണ്ടാം സ്ഥാനവും ലെസ്റ്റര്‍ കേരള കമ്യൂണിറ്റി മൂന്നാം സ്ഥാനവും നേടി. ടങഅ സ്‌റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ആഞ്ജലീന ആന്‍ സിബി കലാതിലകവും ആഷ്‌ലി ജേക്കബ് കലാപ്രതിഭ പട്ടവും സ്വന്തമാക്കി. കിഡ്‌സ് വിഭാഗത്തില്‍ ആതിര രാമനും സബ് ജൂണിയര്‍ വിഭാഗത്തില്‍ അഷ്‌നി ഷിജുവും ജൂണിയര്‍ വിഭാഗത്തില്‍ ആഞ്ജലീന ആന്‍ സിബിയും സീനിയര്‍ വിഭാഗത്തില്‍ ശ്രീകാന്ത് നന്പൂതിരിയും ചാന്പ്യന്മാരായി.

റ്റിപ്ട്ടനിലെ ഞടഅ അക്കാഡമിയില്‍ നടന്ന മത്സരങ്ങള്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് കുമാര്‍, മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്, സെക്രട്ടറി സന്തോഷ് തോമസ്, ട്രഷറര്‍ പോള്‍ ജോസഫ്, വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു, ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓര്‍ഡിനേറ്ററുമായ നോബി കെ. ജോസ്, ജോയിന്റ് ട്രഷറര്‍ ഷിജു ജോസ്, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവര്‍ സംബന്ധിച്ചു. യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, മുന്‍ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, പിആര്‍ഒ അനീഷ് ജോണ്‍ യുക്മ ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക