Image

ലണ്ടന്‍ കണ്‍വന്‍ഷന് ആമുഖമായി ഒരുക്ക ധ്യാനം 20 ന്

Published on 10 October, 2017
ലണ്ടന്‍ കണ്‍വന്‍ഷന് ആമുഖമായി ഒരുക്ക ധ്യാനം 20 ന്
ലണ്ടന്‍: ഫാ. സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ മുന്നോടിയായി ഒരുക്ക ധ്യാനം നടത്തുന്നു. ഒക്ടോബര്‍ 20 ന് (വെള്ളി) വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെ ലണ്ടനിലെ അപ്ടണ്‍പാര്‍ക്കിലാണ് ധ്യാനം.

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കോഓര്‍ഡിനേറ്ററും ബ്രെന്‍ഡ് വുഡ് രൂപത ചാപ്ലിനുമായ ഫാ.ജോസ് അന്ത്യാംകുളവും വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ ചാപ്ലിനും പ്രമുഖ ധ്യാന ചിന്തകനുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും സംയുക്തമായാണ് ഒരുക്ക ധ്യാനം നയിക്കുന്നത്.

പള്ളിയുടെ വിലാസം: ഔര്‍ ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ച് ഹാള്‍, ഗ്രീന്‍ സ്ട്രീറ്റ്, ലണ്ടന്‍, ഇ13 9 എക്‌സ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക