Image

ഫൊക്കാന ഫൗണ്‍ടേഷന്‍ ഫിലാഡല്‍ഫിയായില്‍ സമ്മേളിച്ചു

Published on 10 October, 2017
ഫൊക്കാന ഫൗണ്‍ടേഷന്‍ ഫിലാഡല്‍ഫിയായില്‍ സമ്മേളിച്ചു
ഫിലാഡല്‍ഫിയ: ഫൊക്കാനയുടെചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമതിയായഫൊക്കാന ഫൗണ്‍ടേഷന്റെ ഒരു പ്രത്യേകയോഗം ചെയര്‍മാന്‍ പോള്‍കറുകപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഫിലാഡല്‍ഫിയായില്‍ ഒക്‌ടോബര്‍ 7 ശനിയാഴ്ച സമ്മേളിച്ച് ഈ വര്‍ഷത്തെ ഫൗണ്‍ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഫൗണ്‍ടേഷന്‍സെക്രട്ടറിജോര്‍ജ്ജ്ഓലിക്കല്‍റിപ്പോര്‍ട്ട്അവതരിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന ഫൗണ്‍ടേഷന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് നാട്ടിലെത്തിയപ്പോള്‍ഫൊക്കാന എക്‌സിക്യൂട്ടീവുമായിസഹകരിച്ച് ഭവന നിര്‍മ്മാണ സഹായവും, സ്കൂളുകളില്‍ കമ്പ}ട്ടര്‍വത്ക്കരണത്തിനുള്ളസഹായവും നല്‍കി.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഫൊക്കാനയുടെവിവിധ റീജിയനുകളുടെ സഹകരണംഉറപ്പാക്കുമെന്ന്‌വൈസ് ചെയര്‍മാന്‍ മറിയാമ്മ പിള്ള പറഞ്ഞു.

2017-2018 ലെ ഫൊക്കാന നാഷണല്‍സ്‌പെല്ലിംഗ് ബി മത്‌സരങ്ങള്‍ ഫൗണ്‍ടേഷന്റെ നേതൃത്വത്തില്‍ നടക്കുമെന്നുംമത്‌സരത്തിന്റെ നാഷണല്‍കോഡിനേറ്ററായിഡോ: മാത} വറുഗീസ്ചുമതല ഏറ്റെടുത്തിട്ടുണ്‍ടെന്നും ചെയര്‍മാന്‍ പോള്‍കറുകപ്പിള്ളില്‍ അറിയിച്ചു.

ഫൊക്കാന ഫൗണ്‍ടേഷന്റെയോഗത്തില്‍ഫൊക്കാന പ്രസിഡന്റ് തമ്പിചാക്കോ, ജനറല്‍സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ഷാജികെ. വറുഗീസ്, ബോര്‍ഡ്ഓഫ്ട്രസ്റ്റിയില്‍ നിന്ന് ചെയര്‍മാന്‍ ജോര്‍ജ്ജിവറുഗീസ്, ലീലമാരേട്ട്, ടെറണ്‍സന്‍ തോമസ്, വിപിന്‍ രാജ്എന്നിവരും പങ്കെടുത്തു.
ഫൊക്കാന ഫൗണ്‍ടേഷന്‍ ഫിലാഡല്‍ഫിയായില്‍ സമ്മേളിച്ചുഫൊക്കാന ഫൗണ്‍ടേഷന്‍ ഫിലാഡല്‍ഫിയായില്‍ സമ്മേളിച്ചു
Join WhatsApp News
പുതു മുഖ പ്രതിനിധി 2017-10-10 12:54:12
സ്ഥിരം കസേരയിലും  ഫോട്ടോയിലും  സ്റ്റേജിലും  കാണുന്ന  ഈ  പഴയ  മുഖംകൾ  ഒന്ന്  മാറി കിട്ടാൻ  എന്താ വഴി?  എന്നിട്ടു വേണം  ഈ ഫൊക്കാന - ഫോമാ  ഒന്ന്  ശുദ്ധികരിക്കാൻ.  ചിലർ  അവാർഡുകൾ  കാശു  കൊടുത്തും  സമ്മർദം  ചെലുത്തിയും  ചൊറിഞ്ഞും  മേടിക്കും.  എന്നിട്ടു  ഭയങ്കര  എളിമ  നടിച്ചു  സ്റ്റേജിൽ  കയറി  പറയുന്നു, പത്രത്തിലും  TV  യിലും  കൊടുക്കുന്നു . ഞാൻ  എന്ത്  സേവനം  ചെയ്തിട്ടാ   ഞാൻ  ഈ  അവാർഡിന്  അർഹൻ അല്ല . ഇതു സമൂഹത്തിനു  സമർക്കിന്നു, എന്നൊക്കെ . എല്ലാം  fake .. മായാ  മറിമായം . കഷ്ട്ടം
സരസമ്മ 2017-10-10 15:50:46

ചിലരുടെ ഇരിപ്പ് കണ്ടാല്‍ പഴം പൊളിക്കാതെ വിഴുങ്ങിയത് പോലെ

ചില നേതാക്കളെ കണ്ടാല്‍  plantation നു ചുറ്റും ഇലക്ട്രിക്‌ കമ്പി കെട്ടി ചാട്ട വാര്‍ ചുഴറ്റി ഇരിക്കുന്ന അടിമ മുതലാളി എന്നും തോന്നും 

Tom jose 2017-10-10 21:58:48
ഈ പറയുന്നവനൊക്കെ യാതൊരു തൊഴിലുമില്ലാതെ വീട്ടിൽ കുത്തിയിരുന്ന് രണ്ടെണ്ണം വീശി കഴിയുന്പോൾ അപകർഷതാബോധം വല്ലാതെ തലക്ക് പിടിക്കും.  തനിക്കു ചെയ്യാൻ പറ്റാത്തത് മററുള്ളവർ ചെയ്യുന്പോൾ ഉണ്ടാകുന്ന ഒരു തരത്തിലുള്ള ചൊറിച്ചിൽ.  ഇതിന് പ്രത്യേക മരുന്നൊന്നുമില്ല.  ഇതുപോലെ ചൊറിഞ്ഞു തന്നെ തീർക്കുക....
Wisdom 2017-10-11 13:59:09
ഞങ്ങൾ തൊഴിലു കഴിഞ്ഞു വന്നിട്ടാണ് ഇതെഴുതുന്നത് എന്നാൽ നിങ്ങൾ തൊഴിലില്ലാത്തതുകൊണ്ടാണ് മുഴുവൻ സമയം ഇവിടെ കാണുന്നത്.  ഏത് സംഘടന എടുത്താലും അതിലെല്ലാം നിങ്ങൾ ഉണ്ട് . ഏതെങ്കിലും ഒന്നിൽ നിൽക്കുക അതാണ് നല്ല ഒരു നേതാവിന്റെ ലക്ഷണം .

Sober 2017-10-11 15:32:40
കാര്യം പറയുമ്പോൾ കള്ളുകുടിച്ചിട്ടാണ് പറയുന്നത് എന്ന് പറയും .  അതൊരു ഒഫൻസീവ് ടെക്നിക്കാണ് .   കള്ളു കുടിച്ചിട്ടുള്ളവർക്ക് തോന്നും എല്ലാവരും കള്ളുകുടിച്ചിട്ടാണ് എഴുതുന്നത്.  ജീവിതത്തിന്റെ കംഫർട്ട് സോണിൽ ഇരുന്ന് സാമൂഹ്യ സേവനം നടത്തുന്നതും ട്രംപിന്റെ ഭരണവും ഒരുപ്പോലെയാണ് . പോട്ടറിക്കോയിലെ ജനങ്ങളുടെ രോദനം അയാൾക്ക് കേൾക്കാൻ കഴിഞ്ഞില്ല .  കോട്ടും ടൈയും ഒക്കെ കെട്ടി സുന്ദരന്മാരും സുന്ദരികളുമായി ഇരുന്നുകൊണ്ടുള്ള പടം ഇടുന്നതിലും. പോട്ടറിക്കോയിലെ മേയറെപ്പോലെ അരക്കറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ജനങ്ങളെ സഹായിക്കുന്ന തരത്തിലുള്ള പടമായിരുന്നെങ്കിൽ അത് വായനക്കാരുടെ ശ്രദ്ധയിൽപെടുമായിരുന്നു.  ജനങ്ങളുമായുള്ള സമ്പർക്കമില്ലാതെ ജനസേവനം എന്ന് പറയുന്നത് കരിംങ്കുരങ്ങില്ലാത്ത രസായനം പോലെയാണ് 
george 2017-10-11 15:54:05
Hey FOKANA AND FOMAA bosses, please give a decent paying job to us by using your connection with TRUMP.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക