Image

അവാര്‍ഡുകളും അംഗീകാരങ്ങളും (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 09 October, 2017
അവാര്‍ഡുകളും അംഗീകാരങ്ങളും (ലേഖനം: വാസുദേവ് പുളിക്കല്‍)
സാഹിത്യ പ്രസ്ഥാനങ്ങളും സംഘടനകളും എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ചരിത്രത്തിന്റെ താളുകളില്‍ അത് സ്ഥാനം പിടിച്ചിട്ടുണ്ട്. സാഹിത്യ പ്രസ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായികരുതി അവാര്‍ഡ് ദാനം നിലനിര്‍ത്തിപ്പോരുന്നു. കാക്കക്കുഞ്ഞിനും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു പറയുന്നതുപോലെ തന്റെ രചനയ്ക്ക് അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാര്‍ ഉണ്ടാകില്ല.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
Johnny Walker 2017-10-09 23:12:23
അവാർഡുകളെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ 
സാഹിത്യം  ശൂന്യമതെ 
നിങ്ങൾ ഈ ഭൂമിയിൽ വന്ന നാൾ തുടങ്ങി 
ഞങ്ങൾ എഴുതി തുടങ്ങി 
വെള്ളമടിച്ചുറങ്ങി കിടന്നിരുന്ന ഞങ്ങളിൽ 
കത്തിച്ചു നീ  സാഹിത്യ വാസനകൾ
സടകുടഞ്ഞെഴുന്നേറ്റവ തൂലിക ചലിപ്പിച്ചു 
വിരിഞ്ഞു ഇതിഹാസ കാവ്യങ്ങൾ ഏറെ 
ഇവിടൊരു പുത്തൻ സംസ്കാരം ഉയിർകൊണ്ടു 
മൃഗങ്ങൾ മനുഷ്യരായി മാറി 
പാടാത്ത മനുഷ്യർ പാടി ആടാത്തവർ ആടി 
അക്ഷരങ്ങൾ അറിയാത്തവർ കുറിച്ചു 
അക്ഷയമനോഹര കാവ്യങ്ങൾ 
ആദരിച്ചു ഞങ്ങളെ നിങ്ങൾ പൊന്നാട നൽകി 
തന്നു മനോഹര പലകകൾ 
എങ്കിലും മോഹങ്ങൾ അവസാനം നിമിഷംവരെ 
ആറ്റുനോറ്റിരിക്കുന്നു ഞങ്ങൾ 
അടുത്ത അവാർഡ് നൈറ്റിനായി .
വിദ്യാധരൻ 2017-10-10 09:56:39

(പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും എന്ന ഗാനത്തിന്റെ  ഹാസ്യാനുകരണം)
 
തെളിയാത്ത പേനയും തെളിയും
അവാർഡിൻ മാന്ത്രിക സ്പർശമേറ്റാൽ
എഴുതാത്ത വ്യക്തിയും എഴുതും

അവാർഡിനാൽ മന്ത്രീകവിദ്യകൾ കാട്ടുന്ന
വിചിത്രലോകമാണ് ഐക്യനാട്
വ്യാജഫലകങ്ങളാലെ നീ
മലിനമാക്കിയീ  സാഹിത്യലോകം
ഓ ഓ പൊറുക്കുകില്ല പൊറുക്കുകില്ല
ഈ ചെയ്തി ഞങ്ങൾ മറക്കുകില്ല
(തെളിയാത്ത ...)

പൊന്നാടകൊണ്ട് നീ പുതപ്പിച്ച നേരത്ത്
കോരിത്തരിച്ചടിമുടി  ഞാൻ
ആരൊക്കെ അപഹസിച്ചാലുമൊരിക്കലും
കളയുകയില്ലിതു ഞാൻ
ഓ ഓ കളയുകില്ല കളയുകില്ല
പൊന്നാട ഞാൻ കളയുകില്ല
(തെളിയാത്ത ...) 
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക