Image

യുകെ മലയാളി ബാലന്റെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

Published on 09 October, 2017
യുകെ മലയാളി ബാലന്റെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു
 
'അമ്മയെക്കാളും എനിക്കിഷ്ടം ഈശോയെ'... ജേക്കബ് തോട്ടുങ്കല്‍ എന്ന ഏഴു വയസുകാരന്‍ പാടുമ്പോള്‍ ആദ്യം ആര്‍ക്കും അദ്ഭുതം തോന്നില്ല. എന്നാല്‍ ഈ ബാലന്‍ ജനിച്ചു വളരുന്നത് യുകെയില്‍ ആണെന്നതാണ് കൗതുകകരം. യുകെയിലെ ന്യൂകാസിലില്‍ താമസിക്കുന്ന ഷൈമോന്‍ തോട്ടുങ്കലിന്റെ രണ്ടു മക്കളില്‍ ഇളയവനാണ് ചാക്കോച്ചന്‍ എന്ന ജേക്കബ്.

വീട്ടില്‍ മലയാളം സംസാരിക്കണമെന്ന മാതാപിതാക്കളുടെ കര്‍ശന നിര്‍ദ്ദേശമാണ് ചാക്കോച്ചന്റെ സ്ഫുടതയുള്ള ഭാഷാ പ്രാവീണ്യത്തിന് കാരണം. ഏഴ് വയസുകാരനായ കുട്ടി ജീവിതത്തിന്റെ ഏറിയ പങ്കും ജീവിച്ചത് ബ്രിട്ടനിലാണ്. എന്നാല്‍ ഷൈമോന്‍സിമി ദന്പതികള്‍ തങ്ങളുടെ രണ്ടു കുട്ടികളെയും മലയാളം നന്നായി പഠിക്കണമെന്ന നിര്‍ബന്ധക്കാരാണ്. ചാക്കോച്ചന്റെ ജേഷ്ഠന്‍ സിറിയക്കും നന്നായി മലയാളം കൈകാര്യം ചെയ്യും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജിയന്‍ കോഡിനേറ്റര്‍ റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയാണ് 
ചാക്കോച്ചന്‍ ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചു സംഗീതം നല്കിയിരിക്കുന്നതു. ഫാ. ഷാജി തുമ്പേച്ചിറയുടെ അനുഗ്രഹാശിര്‍വാദങ്ങളോടെ സെലിബ്രന്റസ് ഇന്ത്യയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. എഡിറ്റിംഗ് വിഷ്ണു. ഫാ. ഷാജി തുമ്പേചിറയില്‍ നേരിട്ട് സ്റ്റുഡിയോയില്‍ എത്തി റിക്കോര്‍ഡിംഗിന് നേതൃത്വം നല്‍കി. സുധീര്‍ ഓള്‍ ലൈറ്റ്‌സ് ഓണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചാക്കോച്ചന്റെ സഹോദരന്‍ വാവച്ചന്‍ എന്ന സിറിയക്കും അസോസിയേഷന്‍ പരിപാടികളിലെ ഗായകനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക