Image

കേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലി

Published on 08 October, 2017
കേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലി
ന്യൂയോര്‍ക്ക്: കേരളത്തില്‍ നിന്നു കവികളായ മനോജ് എം.പി, മനോജ് കുറ്റൂര്‍, വില്‍സണ്‍, എം.ആര്‍ രേണുകുമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ലാനാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും, കവിതകള്‍ ചൊല്ലുകയും ചെയ്തത് ഇത്തവണത്തെ പുതുമയായി. അമേരിക്കയിലെ മലയാള സാഹിത്യരംഗവുമായി സംവദിക്കാന്‍ കേരളത്തിലുള്ളവര്‍ക്കും കവിതയിലെ പുതുചലനങ്ങള്‍ മനസ്സിലാക്കാന്‍ അമേരിക്കയിലെ സാഹിത്യകാരന്മാര്‍ക്കും ഇതു വഴിയൊരുക്കി. 

സൈബര്‍ ലോകം തുറക്കപ്പെട്ടതോടെ കവിതയ്ക്ക് പുതിയ സാധ്യതകളുണ്ടായതായി മനോജ് എം.പി പറഞ്ഞു. ആലാപനത്തിനുപുറമെ കവിത ദൃശ്യാത്മകമായി അവതരിപ്പിക്കാനും (പെര്‍ഫോമന്‍സ്) ഇപ്പോള്‍ കഴിയുന്നു. പാടുക എന്ന ഏക ദൗത്യത്തിനു പകരം ദൃശ്യാവിഷ്‌കാരവും ഭംഗിയും കൈവരിക്കാനും കവിതയ്ക്കായി. സൈബര്‍ ലോകത്ത് രചനയ്ക്ക് പുതിയ ഇടംകിട്ടുന്നു. ഭാഷയോടുള്ള താത്പര്യംകൊണ്ട് ഒത്തുചേര്‍ന്നവര്‍ക്ക് മനോജ് പ്രമാണമര്‍പ്പിച്ചു. 

കവി ഉള്ളിലേക്കാണ് നോക്കേണ്ടതെന്നും പത്രമോഫീസിലേക്കല്ലെന്നു അതിഥിയായി എത്തിയ പി.എഫ് മാത്യൂസ് പറഞ്ഞു. എഴുതിയേ പറ്റൂ എന്നു വന്നാലാണ് എഴുതേണ്ടത്- അദ്ദേഹം പറഞ്ഞു. 

ദളിത് സാഹിത്യം മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പരകീയ സാഹിത്യമായിരുന്നുവെന്നു രേണു കുമാര്‍ ചൂണ്ടിക്കാട്ടി. അവരില്‍ പലരും ദുഖിതാനുഭവങ്ങള്‍ നേരിട്ടറിയാതെയാണ് എഴുതുന്നത്. അതിനൊരു മാറ്റം വരുത്താനാണ് ശ്രമിച്ചത്. 

കവിത വായിക്കുന്ന രീതി മാറിയെന്നു അവതാരകനായ കവി ജയന്‍ കെ.സി ചൂണ്ടിക്കാട്ടി. വൃത്തവും പ്രാസവും ഒത്തുചേര്‍ന്ന കവിത ഇപ്പോള്‍ കുറഞ്ഞു. മനസ്സിലുള്ളതു മുഴുവന്‍ അവതരിപ്പാക്കാന്‍ താളവും പ്രാസവും നോക്കിയാല്‍ പറ്റില്ല. 

നാട്ടില്‍ നിന്നു സംസാരിച്ചവരെല്ലാം ജയന്‍ കെ.സിയുടെ കവിതകളെക്കുറിച്ചു സംസാരിച്ചു. ഡോണ മയൂര, സന്തോഷ് പാല എന്നിവരായിരുന്നു മറ്റു അവതാരകര്‍. 

ടെക്‌സസില്‍ നിന്നു വന്ന ഫ്രാന്‍സീസ് തോട്ടത്തില്‍ അര്‍ത്ഥശൂന്യമായ കവിത നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി. ഇപ്പോള്‍ 'ജിമിക്കി കമ്മലാണ്' ഹരം. ഒരു വര്‍ഷം കഴിഞ്ഞാല്‍ അതു മിക്കവരും ഓര്‍ക്കുക പോലുമില്ല. 'അപ്പങ്ങളെമ്പാടും ചുട്ടപ്പമായി' എന്ന പാട്ടായിരുന്നു മുമ്പ് ഹിറ്റ്. ഇപ്പോള്‍ അതും കേള്‍ക്കാനില്ല. 

സന്തോഷ് പാലാ ആയിരുന്നു മോഡറേറ്റര്‍. ജോസ് ഓച്ചാലില്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലികേരളത്തിലിരുന്ന് കവികള്‍ ലാനയുമായി സംവദിച്ചു; കവിത ചൊല്ലി
Join WhatsApp News
നിരാശൻ 2017-10-09 11:02:29

ഡോ. കുഞ്ഞാപ്പുവിനേം ഡോ. ഹരിഹരനേം നിങ്ങൾ കാവ്യ സംവാദത്തിന് ക്ഷണിക്കാതിരുന്നത് മനഃപൂർവ്വം അല്ലേ?  അവര് ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ നിന്ന് വീഡിയോ വഴി സംവാദം നടത്തിയ കവികളും അവരുടെ ഇവിടുത്തെ നേതാവായ ജയൻ കെ.സി യും തമ്മിലുള്ള ഒരു യുദ്ധം കാണാമായിരുന്നു. അങ്ങനെങ്കിലും ഏതെങ്കിലും ഒരു ശല്യത്തെ ഒഴിവാക്കാമായിരുന്നു.


സരസമ്മ 2017-10-09 13:15:59
അമ്പട  നിരാശ! 
നീ ഒരു കൊച്ചു മിടുക്കന്‍ തന്നെ, കൊള്ളാമല്ലോ  നിന്‍ ബുദ്ധി 
താന്‍ പറയുന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു എങ്കില്‍ 
പ്രേഷകര്‍  ചീഞ്ഞ തക്കാളി എറിയുമായിരുന്നു 
കവിത കണ്ടു മടുത്തു. തക്കാളി ഇല്ല എങ്കില്‍ ചിലര്‍  സ്റ്റേജില്‍ കയറി മുള്ളി യേനെ .
പിന്നെ പാവം വര്‍ക്കി ചേട്ടന് പണി ആയി .
vayanakkaaran 2017-10-09 14:24:59

അങ്ങനെ ചെയ്യാതിരുന്നത് നന്നായി . അലങ്കോലമായേനെ . രണ്ടുപേരും എഴുതുന്നത് ആർക്കും മനസിലാകില്ല അല്ല ആലപിക്കുന്നത്


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക