Image

ലണ്ടനില്‍ വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും എട്ടിന്

Published on 07 October, 2017
ലണ്ടനില്‍ വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും എട്ടിന്
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭയുടെ വിവിധ മിഷനുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ടിന് (ഞായര്‍) ലണ്ടനില്‍ വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും സംഘടിപ്പിക്കുന്നു. ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഈവോനിയോസ് സെന്ററില്‍ രാവിലെ പത്തിന് വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. 

കുടുംബം പ്രാഥമിക വിശ്വാസ പരിശീലന കളരി എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുന്നത്. ചടങ്ങില്‍ മാതാപിതാക്കള്‍ക്കുള്ള പ്രത്യേക സെമിനാറും നടക്കും. 

വിശ്വാസ പരിശീലന ദിനാചരണ സമ്മേളനം മലങ്കര കത്തോലിക്കാ സഭ യുകെ റീജണ്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ഉദ്ഘാടനം ചെയ്യും. 

ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ക്രോയിഡോണ്‍, ലൂട്ടന്‍, സൗത്താംപ്ടണ്‍, ആഷ്‌ഫോര്‍ഡ് എന്നീ മിഷനുകളിലെ മതബോധന വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക