Image

കെസിഎന്‍ക്യു നിലവില്‍വന്നു

Published on 08 March, 2012
കെസിഎന്‍ക്യു നിലവില്‍വന്നു
ടൗണ്‍സ്‌വില്‍: നോര്‍ത്ത് ക്യൂന്‍സ്‌ലാന്‍ഡിലെ ക്‌നാനായ സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്ന ക്‌നാനായ കമ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്യൂന്‍സ്‌ലാന്‍ഡ്(കെസിഎന്‍ക്യു) എന്ന സംഘടനയുടെ ഉദ്ഘാടനം കാഞ്ഞിരപ്പളളി രൂപതാധ്യക്ഷനും സിറോ മലബാര്‍ അല്‍മായ കമ്മിഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. നടവിളികളാലും പുരാതന പാട്ടുകളാലും മുഖരിതമായ ചടങ്ങില്‍ തനിക്ക് ക്‌നാനായ സഭയോടും അതിന്റെ മേലധ്യക്ഷന്മാരോടുമുളള ബന്ധത്തെപ്പറ്റി മാര്‍ അറയ്ക്കല്‍ പരാമര്‍ശിച്ചു. 

ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും വി. തോമ്മാശ്ലീഹായും ക്‌നായിത്തൊമ്മനുമൊക്കെ കാണിച്ചു തന്ന പ്രേഷിത ദൗത്യം കൈമോശം വരാതെ മുന്നോട്ടു പോകണമെന്ന് അഭിവന്ദ്യ പിതാവ് ഓര്‍മിപ്പിച്ചു. കെസിഎന്‍ക്യു പ്രസിഡന്റ് സ്റ്റീഫന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഓസ്‌ട്രേലിയയിലെ ക്‌നാനായക്കാരുടെ ആത്മീയ ഗുരു സ്റ്റീഫന്‍ കണ്ടാരപ്പളളില്‍ ലോഗോ പ്രകാശനം ചെയ്തു. അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റിയന്‍, ടൗണ്‍സ്‌വില്‍ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കോയിക്കല്‍, യുകെകെസിഎ സ്ഥാപക ജന. സെക്രട്ടറി റെജി പാറയ്ക്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെസിഎന്‍ക്യു സെക്രട്ടറി കുര്യാക്കോസ് ചരളേല്‍ സ്വാഗതവും സിബി നന്ദിയും പ്രകാശിപ്പിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ജയ്‌മോന്‍ പാറയടിയില്‍ പരിപാടികളുടെ എംസി ആയിരുന്നു.  

നേരത്തേ, ടൗണ്‍സ്‌വില്‍ വിമാനത്താവളത്തില്‍ എത്തിയ മാര്‍ മാത്യു അറയ്ക്കലിനേയും അഡ്വ. വി.സി സെബാസ്റ്റിയനേയും കെസിഎന്‍ക്യു പ്രസിഡന്റ് സ്റ്റീഫന്‍ കുര്യാക്കോസ്, സെക്രട്ടറി കുര്യാക്കോസ് ചരളേല്‍, ഫാ. ജോസ് കോയിക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, റെജി പാറയ്ക്കന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക