Image

ഐന്‍സ്റ്റിന്റെ പാത പിന്തുടര്‍ന്ന മൂന്നു പേര്‍ക്ക് ഫിസിക്‌സില്‍ നോബല്‍ സമ്മാനം

Published on 04 October, 2017
ഐന്‍സ്റ്റിന്റെ പാത പിന്തുടര്‍ന്ന മൂന്നു പേര്‍ക്ക് ഫിസിക്‌സില്‍ നോബല്‍ സമ്മാനം

സ്‌റ്റോക്‌ഹോം: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ പാതപിന്തുടര്‍ന്ന മൂന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഭൗതികശാസ്ത്രത്തില്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കി. പ്രഫ. റെയ്‌നര്‍ വൈസ് (മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി), പ്രഫ. ബാരി ബ്രിഷ്, കിപ് തോണെ (ഇരുവരും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

ഒന്‍പത് മില്യന്‍ ക്രോണര്‍(9,36,463.50 യൂറോ) യാണ് സമ്മാനത്തുക. ഇതില്‍ പകുതി തുക റൈയ്‌നര്‍ക്കും ബാക്കി വരുന്നത് ബാരിയും തോണെയും തുല്യമായി പങ്കിട്ടെടുക്കും. വിജയികളായ മൂവരും ലിഗിയോകരോഗ് നിരീക്ഷണ വിഭാഗത്തിലെ അംഗങ്ങളാണ്. 1901 മുതല്‍ അംഗീകരിക്കപ്പെട്ട 204 ഫിസിക്‌സ് സമ്മാന വിജയികളാണ് ഈ ഗവേഷകര്‍.

ഒരു നൂറ്റാണ്ടുമുന്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ് ഈ പ്രപഞ്ചത്തെ പ്രവചിച്ചത്. അദ്ദേഹത്തിന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിന്റെ അടിസ്ഥാനപരമായ പരിണതഫലമായിരുന്നു ഗുരുത്വാകര്‍ഷണം അഥവാ ഗ്രാവിറ്റേഷന്‍.

സാമാന്യ ആപേക്ഷികത സിദ്ധാന്തത്തിന്റെ പ്രവചനമാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍. അവയെ നേരിട്ട് കണ്ടുപിടിക്കാന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ദശകങ്ങളോളം എടുത്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക