Image

’നൃത്താഞ്ജലി & കലോത്സവം 2017’ ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 02 October, 2017
’നൃത്താഞ്ജലി & കലോത്സവം 2017’ ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ നൃത്താഞ്ജലി & കലോത്സവത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിര്‍ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍ 16  ആണ്. രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് 
www.nrithanjali.com
ഈ വര്‍ഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബര്‍ മൂന്നിനു വെള്ളിയാഴ്ച ആവും നടത്തപ്പെടുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച നാടന്‍പാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വര്‍ഷവും ഉണ്ടായിരിക്കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക