Image

അസ്ത്രമാക്കുന്ന ശസ്ത്രം (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 29 September, 2017
അസ്ത്രമാക്കുന്ന ശസ്ത്രം (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
തീന്‍മേശയിലെ നീലപ്പാത്രത്തില്‍
തലതിരിഞ്ഞമുള്ളും കത്തിയും
കരണ്ടിയില്‍ നിന്നും വേര്‍തിരിക്കുന്ന
സാദ്ധ്യതാക്കണക്കിന്റെ കൂട്ടുപെരുക്കം
അന്ധമായ് തടവിയെത്തുന്ന
രക്താഭയുള്ള റോസാദളം.....

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
വിദ്യാധരൻ 2017-09-30 09:49:24
അർത്ഥം അറിയാതെ ഞാൻ 
കവിത വായിച്ച്
കത്തിയും മുള്ളും കൊണ്ട് 
പ്രഭാത ഭക്ഷണം കഴിക്കവെ 
കുത്തുകൊണ്ടെന്റെ 
റോസാദള സമാനമാം 
കപോലങ്ങളിൽ 
രക്തമൊഴുകി 
ധാരധാരയായി 
അപ്പോൾ ചൊന്നെൻറെ  
ഭാര്യ,  പ്രിയാ 
'അസ്ത്രമാക്കുന്ന 
ശസ്ത്രത്തിന്റെ '
പൊരുളറിഞ്ഞില്ലേ നീ 
ഇപ്പഴെങ്കിലും ?
 

Professor Joy T. Kunjappu 2017-09-30 10:35:12
സന്തോഷം കുട്ട്യേ!

മാഷുക്ക് ഏകദേശം മനസ്സിലായപോലെ ഉണ്ടല്ലോ!

Dr. KUNJAPPU
Professor Kunjappu 2017-09-30 11:39:09
ആദ്യം കവിത വായിക്കാന്‍ ശ്രമിക്കുക. പിന്നീടുമാത്രം കവിത ഗ്രഹിക്കാന്‍ പരിശ്രമിക്കുക! 

Dr. KUNJAPPU
വിദ്യാധരൻ 2017-09-30 12:31:02
ആദ്യം വായിച്ചു നോക്കി 
ചോദിച്ചും   വാദിച്ചും 
നോക്കി സ്വയം 
മുറിച്ചുനോക്കി  കത്തിയാൽ 
കുത്തിനോക്കി മുള്ളിനാൽ 
'ശസ്ത്ര' ക്രിയാ വിദഗ്ദ്ധനെപ്പോൽ
കീറി നോക്കി 
'വജ്രതീവ്രമാം കവിതയിൽ തട്ടി 
മൂർച്ചപോയി കത്തിക്ക് 
മുള്ളൊടിഞ്ഞു
ഇനി മാർഗ്ഗമൊന്നേയുള്ളു 
ഗന്ധകാമ്ലത്തിലിട്ട്
ഘടനയെ വേർതിരിക്കണം  
അണുചേർച്ചയെ ഗ്രഹിച്ചിടാൻ 
കാവ്യാനന്ദൻ 2017-09-30 13:50:16
നിങ്ങൾ രണ്ടുപേരും ഏതു ഭാഷയിലാണ് സംസാരിക്കുന്നത് ?
Professor Kunjappu 2017-09-30 14:04:01
സ്ഥാലീപുലാക ന്യായവും Non-Invasive Techniques-ഉം മുന്‍നിറുത്തി "കത്തി"യെ രക്ഷിച്ചുകൂടെ!

Dr. KUNJAPPU 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക