Image

നിലച്ചൊരാ ഹൃദയം (കവിത -ഫൈസല്‍ മാറഞ്ചേരി )

ഫൈസൽ മാറഞ്ചേരി Published on 29 September, 2017
നിലച്ചൊരാ ഹൃദയം (കവിത -ഫൈസല്‍ മാറഞ്ചേരി  )

സുഷിരങ്ങളുള്ളൊരാ ഹൃദയത്തിലെന്നെ 
സൂക്ഷിച്ച്  വെച്ചൊരു പെണ്ണേ

മിടിക്കാന്‍ മടിക്കുമാ ഹൃദയത്തിലും തുടിപ്പായ് സ്പന്ദിച്ചു നിന്നു ഞാന്‍ 

സുഭഗമായുള്ളൊരാ 
മേനിയിലായിരുന്നെന്റെ
നയനങ്ങളെന്നും  സൂക്ഷ്മം

സുന്ദര രൂപങ്ങള്‍ ഒരുമിച്ചു 
വന്നാലും ഒരു മിഴി  പോലും 
മാറാതെ നിന്നിലുറച്ചെന്റെ കാഴ്ച്ച  

താഴ്ചയിലേക്കുള്ള വീഴ്ചയില്‍
നിന്നും ഉയര്‍ച്ചയിലേക്കെന്നെ
എത്തിച്ച സുന്ദരി പെണ്ണേ

മനസ്സുകള്‍ തമ്മിലടുക്കുകില്‍
തടുക്കുവതെളുതല്ലശേഷം
ഉടക്കു വെക്കുവര്‍ മടുക്കുമെളുപ്പം

മധുരിക്കും ജീവിതം കിനാകണ്ട
എന്നുടെ നെഞ്ചിലെരിതീ പോലെ  വന്നലച്ചു നിന്‍ വിയോഗ വാര്‍ത്ത 

ഇന്നു ഞാനിരിപ്പു മുന്നിലായ് പെന്‍ഡുലം നിലച്ചൊരാ ഘടികാര സൂചിയില്‍ കണ്ണുടക്കി.

നിലച്ചൊരാ ഹൃദയം (കവിത -ഫൈസല്‍ മാറഞ്ചേരി  )
Join WhatsApp News
Sudhir Panikkaveetil 2017-09-29 07:56:00
ലളിതമായ ഭാഷയിൽ എഴുതിയ അർത്ഥ വത്തായ കവിത. "മനസ്സുകൾ തമ്മിലടുക്കുകിൽ തടുക്കുവ തെ ളുവതല്ല ശേഷം". പെൻഡുലം നിലച്ച ഘടികാരത്തിലെ അനങ്ങാത്ത സൂചിയിലേക്ക് നോക്കിയിരിക്കുന്ന ദു ഖിതനായ കവിയുടെ വേദന കുറച്ചെങ്കിലും വായനക്കാരിലേക്ക് പകർന്നിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക