Image

സുദിനം ജന്മദിനം- സെപ്റ്റംബര്‍ 27 (നീന പനയ്ക്കലിനു പിറന്നാള്‍ ആശംസകള്‍)

Published on 26 September, 2017
സുദിനം ജന്മദിനം- സെപ്റ്റംബര്‍ 27 (നീന പനയ്ക്കലിനു പിറന്നാള്‍ ആശംസകള്‍)
പ്രശസ്ത എഴുത്തുകാരി നീന പനയ്ക്കലിനു ഹാര്‍ദ്ദമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു.! ഇന്നു സെപ്‌റ്റെമ്പര്‍,27.അവരുടെ ജന്മദിനം. ഏതു വര്‍ഷമെന്നെഴുതുന്നില്ല. എല്ലാവര്‍ഷവും അതുവരുമല്ലോ. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ അവരെ വിളിക്കുമ്പോള്‍ "കാല വര്‍ഷത്തെ''പ്പറ്റി ചോദിക്കാമല്ലോ. അല്ലെങ്കിലും പെണ്‍കുട്ടികളുടെ വയസ്സറിക്കലും സ്ത്രീളുടെ വയസ്സും പരസ്യമായിപറയാന്‍ പാടില്ലെന്നാണ്. സ്ത്രീകളുടെ ജന്മദിനം മാത്രമേ ഓര്‍ക്കാവു അവരുടെ വയസ്സ് ഓര്‍ക്കരുതെന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്. .വയസ്സ് ഓര്‍ക്കരുത് ചോദിക്കരുത്, വിചാരിക്കരുത്, പറയരുത്.

ഇ-മലയാളിയും, വായനക്കാരും, അഭ്യുദയകാംക്ഷികളും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.ഹൗ ഓള്‍ഡ് ആര്‍ യു?? എന്ന അപ്രിയചോദ്യം ഞങ്ങള്‍ ഒഴിവാക്കുന്നു. അതു ഒരു മലയാളപടത്തിന്റെ പേരുമാത്രമാണെന്നു നമ്മുടെ പിറന്നാളുകള്‍ വരുമ്പോള്‍നമുക്കും സമാധാനിക്കാം.സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ഒരിക്കലും വാടാത്ത മുല്ലപ്പൂക്കള്‍കൊണ്ട് കൊരുത്ത ഒരു ഹാരം ജന്മദിനോപഹാരമായി ഈ അനുഗ്രഹീത എഴുത്തുകാരിക്ക് സമര്‍പ്പിക്കുന്നു. അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വേരുകളില്‍ ഒന്നായി കരുതേണ്ട ഇവരുടെ സാഹിത്യ സപര്യകള്‍ ഇപ്പോഴും നിര്‍ബ്ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അക്ഷരങ്ങളുടെ കൈ പിടിച്ച് നടക്കുന്നത്‌കൊണ്ട് കാലം അവരില്‍നിന്നു അകന്നുപോകുന്നു. അല്ലെങ്കിലും അനുഗ്രഹീതരായ എഴുത്തുകാര്‍ക്ക് പ്രായമാകുന്നില്ല അവര്‍ക്ക് മരണമില്ല.

തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ച ഇവര്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നും ബിരുദമെടുത്തു. നാട്ടില്‍ കേരള സ്‌റ്റെയിറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി നോക്കുമ്പോള്‍ അമേരിക്കയിലേക്ക് കുടിയേറി. ഇവിടെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയയില്‍ റിസര്‍ച്ച് വിഭാഗത്തില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസ്സറായി ജോലി ചെയ്യുന്നു. കോളേജ് കാലം തൊട്ടുസാഹിത്യത്തില്‍ അഭിരുചിയും എഴുത്തും സമ്മാനങ്ങള്‍ നേടലും ഉണ്ടായിട്ടുണ്ട്. ആദ്യത്തെനോവലായ സ്വപ്നാടനം കൈരളി ടി.വി. സീരിയലാക്കിയിട്ടുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഒരുവിഷാദഗാനം പോലെ, മഴയുടെ സംഗീതം, എന്നീ ചെറുകഥാസമാഹാരങ്ങളും ഇലത്തുമ്പിലെ തുഷാരബിന്ദുവായി മല്ലിക, നീലമിഴികള്‍ നിറമിഴികള്‍ എന്നീ നോവലുകളുംപ്രസിദ്ധീകരിക്ലിട്ടുണ്ടു. അമേരിക്കയില്‍നിന്നും നാട്ടില്‍നിന്നും സാഹിത്യത്തിനുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടു.ന്യൂയോര്‍ക്കില്‍ നിന്നുമിറങ്ങുന്ന ജനനി മാസികയില്‍ "ഏഞ്ചല മൈ ഏഞ്ചല'' എന്ന നോവലെറ്റ് ഇപ്പോള്‍ എഴുതികൊണ്ടിരിക്കുന്നു.

ശ്രീമതി നീനപനയ്ക്കലിനു അവരുടെ ജന്മദിനം ഇരട്ടിമധുരമാണു നല്‍കുന്നത്. കാരണം അവരെ സ്രുഷ്ടിക്കാനുപയോഗിച്ച വാരിയെല്ലിന്റെ അവകാശിയും അന്നാണു ജനിച്ചത്. അതുകൊണ്ട് അവര്‍ ദൈവം യോജിപ്പിച്ചവരാണെന്നു നമുക്ക് വിശ്വസിക്കാം.വര്‍ഷങ്ങളുടെ വിടവുണ്ടെങ്കിലും രണ്ടുപേര്‍ക്കും ജനിക്കാന്‍ ഒരു ദിവസം തിരഞ്ഞെടുത്തദൈവം രണ്ടെന്നില്ലാതെ എല്ലാം ഒന്നായി കാണുവാനുള്ള സൂചന അവര്‍ക്ക്‌കൊടുത്തതാകാം.

വര്‍ണ്ണശബളമായ പൂക്കളും, മധുരമുള്ളകേക്കും, മെഴുകുതിരികളും (എണ്ണം കൂടിയാലും, കുറഞ്ഞാലും കുഴപ്പമില്ല) , സമ്മാനങ്ങളുമായി എഴുത്തുകാരിയുടെ പിറന്നാള്‍ സുദിനത്തില്‍ നമുക്ക്പങ്കുചേരാം.ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍.

ശ്രീ ജേക്കബ് പനയ്ക്കലിനും ശ്രീമതി നീന പനയ്ക്കലിനും.ആശംസകള്‍ അറിയിക്കാം ഫോണ്‍ 215 722 6741 ഇമെയില്‍ npanackal@yahoo.com

Life is a journey. Enjoy every mile. Happy Birthday.
Quote of the day:The secret of staying young is to live honestly, eat slowly, and lie about your age.
Lucille Ball


സ്‌നേഹത്തോടെ
ഇ മലയാളിയും അഭ്യുദയകാംക്ഷികളും

(ഇ-മലയാളിക്ക്‌വേണ്ട ിതയ്യാറാക്കിയത് സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Amerikkan Mollaakka 2017-09-27 19:10:01
ഇതെന്തപ്പ ഇങ്ങള് ഇമ്മിണി ബല്യ എഴുത്തുകാരിയായിട്ട് ആരും ഒരു ബിഷ്
ചെയ്തില്ല.. ഞമ്മക്ക് ജാതിയും മതവും, പുരുഷനും സ്ത്രീയും, വയസ്സുമൊന്നും ചിന്തിക്കുന്ന
സുഭാവമില്ല. ഉള്ള കാര്യം ഞമ്മള് തുറന്നടിക്കും.
ഒരാളെങ്കിലും ഇങ്ങൾക്ക് മംഗളം നേരാതെ
ഈ ദിവസം കടന്നു പോകരുത്. ദീർഘ നാൾ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുക.  മാപ്പിളയുമായി സുബക്കത്തിൽ ഇരിക്കുക. ഒരു ബയസ്സ് കൂടുന്നത്കൊണ്ട് ഒന്നുമില്ല. നല്ല നല്ല കഥകൾ എയ്തി ബലിയ എയ്തതുകാരിയാകുക. മാപ്പിളയോടും പറയുക ബേജാറാകണ്ടെന്ന്, ഒരു വയസ്സ് കൂടി, അതൊന്നും ഒരു ബിഷയമല്ല.  പോനാൽ പോകട്ടും പോടാ എന്നുപറഞ്ഞ് ഇങ്ങളെ ഖൽബിൽ വച്ച് പാടാൻ പറയുക,  കണ്ണിൽ നീയാണ്, നെഞ്ചിൽ നീയാണ്, നീയാണ്, നീയാണ് , നീനയാണ്...ഹാ..ഹാ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക