Image

സോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിന്‌ വീഴ്‌ച പറ്റിയിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 26 September, 2017
 സോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിന്‌ വീഴ്‌ച പറ്റിയിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: സോളാര്‍ കേസ്‌ അന്വേഷിച്ച ജസ്റ്റീസ്‌ ശിവരാജന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന്‌ വീഴ്‌ച പറ്റിയെന്ന്‌ വിമര്‍ശനം. റിപ്പോര്‍ട്ട്‌ കമ്മീഷന്‍ സര്‍ക്കാരിന്‌ കൈമാറിയതിനെ പിന്നാലെയാണ്‌ ഇത്‌ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്‌.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ കേസിലെ പ്രതികളായ ബിജു രാധാകൃഷ്‌ണനും സരിത എസ്‌. നായരും ഉപയോഗിച്ചു. കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗിച്ചു. 

മുന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വേണ്ട രീതിയില്‍ കേസ്‌ അന്വേഷിച്ചില്ല. ബിജു രാധാകൃഷ്‌ണനിലും സരിത എസ്‌. നായരിലും മാത്രം ഒതുങ്ങി നിന്നുള്ള അന്വേഷണമാണ്‌ പ്രത്യേക അന്വേഷണ സംഘം നടത്തിയത്‌. ഇവര്‍ തട്ടിച്ചെടുത്ത പണത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചില്ല. കേസ്‌ സംബന്ധിച്ച ഇന്‍റലിജന്‍സ്‌ എഡിജിപിയുടെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചുവെന്നും  റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക