Image

മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 30-ന്

Published on 25 September, 2017
മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 30-ന്
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 30-ന് അരങ്ങേറും.

വാപ്പിംഗേഴ്‌സ് ഫോള്‍സിലുള്ള മയേഴ്‌സ് കോര്‍ണര്‍ എലിമെന്ററി സ്കൂളില്‍ (156 Myers CornersRoad, Wappingers Falls, NY 12590 ) വച്ച് നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ന്യൂയോര്‍ക്കിലെ വൈസ് കോണ്‍സുല്‍ ദേവദാസന്‍ നായര്‍ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കുട്ടികളുടെ നൃത്തം, വനിതകളുടെ തിരുവാതിര, ചെണ്ടമേളം, ഗാനമേള എന്നീ പരിപാടികളോടെ നടത്തപ്പെടുന്ന ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ (പ്രസിഡന്റ്) 914 523 9501, ഷീലാ ജോസഫ് (വൈസ് പ്രസിഡന്റ്) 845 632 1611, സുരേഷ് മുണ്ടയ്ക്കല്‍ (സെക്രട്ടറി) 845 518 2734, അശോക് മൂലയില്‍ (ട്രഷറര്‍) 845 724 3843.
മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 30-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക