ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍
സെപ്തംബര്‍ മാസം 24 - ന് ഞായാറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന
വി.ബലിയിര്‍പ്പണത്തില്‍ വി. മത്തായി സ്ലീഹായുടെയും വി.വിന്‍സെന്റ് ഡി
പോളിന്റെയും തിരുനാള്‍ ആചരണവും തുടര്‍ന്ന് ഇടവക ദിനവും ആചരിച്ചു.
വികാരിയും, വികാരി ജനറാളുമായ മോണ്‍. തോമസ് മുളവനാല്‍ തിരുനാള്‍
കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വി.കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക ദിനത്തോടനുബന്ധിച്ചു നടത്തിയ ഔട്ട് ഡോര്‍
ഗെയിംസിന്റെ ഉത്ഘാടനം മോണ്‍. തോമസ് മുളവനാല്‍, അസി.വികാരി ഫാ.ബോബന്‍
വട്ടമ്പുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കുമായി നടത്തപ്പെട്ട കസേരകളി, മിഠായിപെറുക്കല്‍ , പന്തുകളി
തുടങ്ങിയ കായിക വിനോദങ്ങല്‍ക്കെല്ലാം നേതൃത്വം നല്കിയത് കൈക്കാരന്മാരായ
ടിറ്റോ കണ്ടാരപ്പള്ളിയില്‍, പോള്‍ത്സന്‍ കുളങ്ങര, സിബി കൈതക്ക തൊട്ടിയില്‍;
ജോയിച്ചന്‍ ചെമ്മാച്ചേല്‍, ടോണി കിഴക്കേക്കുറ്റ്, പി.ആര്‍.ഒ. സ്റ്റീഫന്‍
ചൊള്ളമ്പേല്‍ , കുഞ്ഞാഗസ്തി ആലപ്പാട്ട് എന്നിവരാണ്. പുതിയ ഉടമസ്തതയില്‍
പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന മലബാര്‍ കേറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്ത്
ബാര്‍ബിക്യുവും തയ്യാറാക്കിയിരുന്നു. നിരവധി ഇടവകാഗംങ്ങള്‍ ഇടവക
ദിനാചരണത്തില്‍ പങ്കെടുത്തു.സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി .ആര്‍ .ഒ )
അറിയിച്ചതാണിത്.