Image

മലങ്കര സഭയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമായി

മനു തുരുത്തിക്കാടന്‍ Published on 25 September, 2017
മലങ്കര സഭയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമായി
ലോസ്ആഞ്ചലസ്: സഭാ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചതായി ഓര്‍ത്തഡോക്‌സ് സഭാ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോയും, അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ നിക്കളാവോസും, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേമും ബയ്‌റൂട്ടില്‍ പ്രാരംഭ ചര്‍ച്ച നടത്തി.

ചര്‍ച്ച വളരെ സൗഹാര്‍ദ്ദപരവും, പ്രതീക്ഷ നല്‍കുന്നതുമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ കേരളത്തിലാണ് നടക്കേണ്ടത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ അപ്രേം യാക്കോബായ സഭയ്ക്ക് നല്കുമെന്നു കരുതുന്നു. യാക്കോബായ സഭാ തലവന്‍ തോമസ് പ്രഥമന്‍ ബാവായുടെ തീരുമാനങ്ങള്‍ നിര്‍ണ്ണായകവുമാണ്. ഇരു സഭകളിലേയും വിശ്വാസികള്‍ സഭകള്‍ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇരു സഭകളായി പിരിയുക എന്നത് അടുത്ത കാലത്തുണ്ടായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികമല്ല. ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വിശ്വാസപരമായും, ചര്‍ച്ചകളിലൂടെയും ഉള്ള പ്രശ്‌ന പരിഹാരമാണ് നടക്കേണ്ടത്. ഹൃസ്വമായി അമേരിക്കന്‍ പര്യടനത്തിനുശേഷം മെത്രാപ്പോലീത്ത കേരളത്തിലേക്ക് മടങ്ങി. തോമസ് മണലില്‍, അനില്‍, പാപ്പി, രഞ്ജന്‍ തോമസ്, സോദരന്‍ വര്‍ഗീസ് എന്നിവര്‍ മെത്രാപ്പോലീത്തയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
മലങ്കര സഭയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമായിമലങ്കര സഭയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമായി
Join WhatsApp News
Philip 2017-09-25 12:14:25
ഉദ്ദേശം നല്ലതാണ്. പക്ഷെ എത്ര നല്ല നടക്കുവാൻ സാധ്യത ഇല്ലാത്ത സ്വപ്നം. കക്ഷി വഴക്കില്ലാത്ത ഒരു ഒരു മലങ്കര സഭ ഇടയന്മാർ സ്വപ്നത്തിൽ പോലും കാണുന്നില്ല. കുഞ്ഞാടുകൾ  തമ്മിൽ തല്ലിയില്ലെങ്കിൽ എങ്ങിനെ സിംഹാസനത്തിൽ സന്തോഷത്തോടെ ഇരുന്നു ബെൻസ് കാറിൽ നടന്നു അനുഗ്രഹം കൊടുക്കുവാൻ പറ്റും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക