കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം
ചെയ്യുന്ന മുഴുവന്‍ നഴ്‌സുമാരെയും മാനേജ്‌മെന്റ് പിരിച്ചുവിട്ടു. അറുപത്
നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. നഴ്‌സുമാരുടെ സമരം അമ്പത് ദിവസം
പിന്നിടുമ്പോഴാണ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എന്നാല്‍ ആരെയും
പിരിച്ചുവിട്ടിട്ടില്ലെന്നും ചിലരുടെ കരാര്‍ പുതുക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
പുറത്താക്കിയ ഒമ്പത് നേഴ്‌സുമാരെ
തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്ണ് വനിതാ നേഴ്‌സുമാര്‍ സമരം നടത്തുന്നത്. കരാര്‍
കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്നാണ്
മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ സമരം ചെയ്‌തതിന്റെ പ്രതികാര നടപടിയാണിതെന്ന്
നേഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു