Image

അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ച ലസ്ബിയന്‍ ഇരട്ടകള്‍ക്ക് 20 വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 25 September, 2017
അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ച ലസ്ബിയന്‍ ഇരട്ടകള്‍ക്ക് 20 വര്‍ഷം തടവ്
ഒക്കലഹോമ: അഞ്ച് വയസകാരനായ മകനെ ചുറ്റിക കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്പിച്ച കുറ്റത്തിന് മാതാവ് റേച്ചല്‍ സ്റ്റീവന്‍സ് (20) പങ്കാളിയായ കെയ്ല ജോണ്‍സ് (29) എന്നിവരെ 20 വര്‍ഷത്തെ ശിക്ഷക്കു വിധിച്ചു ജയിലിലടച്ചു.

ഒക്കലഹോമയിലാണ് 2015 ഡിസംബറിലായിരുന്നു സംഭവം. സീഷര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് വയസ്സുകാരനെ തുള്‍സയിലുള്ള സെന്റ് ജോണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മുഖത്തു നിറയെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് വിധേയാക്കി. ശരീരത്തിലെ നിരവധി എല്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പൊലീസിനെ ആശുപത്രി അധികൃതര്‍  വിവരമറിയിച്ചു.

കുഞ്ഞിനെ പൊലീസ്  ചോദ്യം ചെയ്തപ്പോള്‍ അമ്മ തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായും മുഖത്ത് ഡക്റ്റ് ടേപ്പ് ഒട്ടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്തതായി പൊലീസിനെ അറിയിച്ചു.

ഇതിനിടയില്‍  മാതാവും  കൂട്ടുകാരിയും ചേര്‍ന്ന് അഞ്ചു വയസ്സുകാരന്റെ പേരില്‍ ഫണ്ട് കളക്ഷനും ആരംഭിച്ചു. വീണ് മുഖത്തു പരിക്കേറ്റതായും സീഷര്‍ അനുഭവപ്പെടുന്നതായുമാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. നിരവധി പേര്‍ ചികിത്സക്കായി സംഭാവന നല്‍കുകയും ചെയ്തു.


കോടതിയില്‍ കേസ്സെത്തിയതോടെ ഇരുവരും കുറ്റ സമ്മതം നടത്തി. തുടര്‍ന്നാണ് കോടതി ഇരുവര്‍ക്കും 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അഞ്ചു വയസ്സുകാരന് വിദഗ്ദ ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക