Image

നടിയെ ആക്രമിച്ച കേസ്‌: പള്‍സര്‍ സുനിക്ക്‌ ജാമ്യമില്ല

Published on 25 September, 2017
നടിയെ ആക്രമിച്ച കേസ്‌: പള്‍സര്‍ സുനിക്ക്‌ ജാമ്യമില്ല

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി ശരിവെച്ചു. സംഭവത്തില്‍ നേരിട്ട്‌ പങ്കുളള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന്‌ കോടതി പറഞ്ഞു. 

പ്രതിക്ക്‌ സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും പ്രതികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. ജാമ്യത്തിനായി സുനിക്ക്‌ വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക