Image

മുന്‍ മുഖ്യമന്ത്രി എസ്‌.എം. കൃഷ്‌ണയുടെ മരുമകന്‍റെ 650 കോടിയുടെ അനധികൃത സ്വത്ത്‌ കണ്ടെത്തി

Published on 25 September, 2017
മുന്‍ മുഖ്യമന്ത്രി എസ്‌.എം. കൃഷ്‌ണയുടെ മരുമകന്‍റെ 650 കോടിയുടെ അനധികൃത സ്വത്ത്‌ കണ്ടെത്തി


ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌.എം. കൃഷ്‌ണയുടെ മരുമകന്‍ വി.ജി. സിദ്ധാര്‍ഥയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ 650 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത്‌ തിരിച്ചറിഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്‌ച സിദ്ധാര്‍ഥയുടെ കഫേ കോഫി ഡേ സ്ഥാപനങ്ങളിലും എസ്‌റ്റേറ്റുകളിലുമാണ്‌ ആദ്യം റെയ്‌ഡ്‌ നടന്നത്‌. പിന്നീട്‌ ബംഗളൂരുവിലെ 20 സ്ഥലങ്ങളിലും മുംബൈ, ചെന്നൈ, ചിക്കമംഗലൂരു എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്‌ പരിശോധനകള്‍ നടത്തിയിരുന്നു.

മുന്‍ കോണ്‍ഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ്‌.എം കൃഷ്‌ണ ഈ വര്‍ഷമാണ്‌ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക