Image

റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)

Published on 23 September, 2017
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)

റെയ്മന്‍ പണിക്കര്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍കാട് വേരുകളുള്ള മലയാളി. മലയാളം അറിഞ്ഞു കൂടാ.പക്ഷേ മലയാളത്തെ സ്നേഹിച്ചു. സ്പെയിനിലാണ് ജനിച്ചതും പഠിച്ചതും വളര്‍ന്നതും. ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന ദാര്‍ശനികനും ദൈവശാസ്ത്രജ്ഞനും. ഹൈന്ദവത്തെയും ബുദ്ധമത ത്തെയും ഒരുപോലെ സ്നേഹിച്ച ക്രൈസ്തവന്‍.. വിശ്വാസങ്ങള്‍ തമ്മില്‍ സംവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. ജീവിച്ചിരുന്നെങ്കില്‍ 2018 ല്‍ നൂറ് വയസു തികയുമായിരുനു.

റെയ്മന്‍റെ പിതാവ് രാമുണ്ണി പണിക്കര്‍ ഉപരി പഠനത്തിനു ബ്രിട്ടീഷ്‌ ഇന്ത്യയി.ല്‍ നിന്ന് ലണ്ടനിലേ ക്ക്പോയ ചെറുപ്പക്കാരനായിരുന്നു. തികഞ്ഞ ദേശിയവാദി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് അവിടെ നില്‍ക്കക്കള്ളി ഇല്ലാതെ വന്നപ്പോള്‍ സ്പെയിനിലേക്ക് കടന്നു--ഒരു ജര്‍മന്‍ കെമിക്കല്‍ കമ്പനി പ്രതിനിധിയായി. സ്പാനിഷ് പഠിച്ചു ബാഴ്സിലോണയിലെ ഒരു വലിയ ബിസിനസ് സ്ഥാപനത്തില്‍ ജോലിക്ക് കയറി. ഉടമയുടെ മകള്‍ കാര്‍മലിനെ വിവാഹം ചെയ്തു.. അവരുടെ മകനാണ് റെയ്മന്‍ പണിക്കര്‍. എന്നും റെയ്മുണ്ടോ പണിക്കര്‍ എന്നും അറിയപ്പെടുന്ന വിശ്വ മാനവന്‍.

"ഞാന്‍ യുറോപ്പില്‍ നിന്നു ഇന്ത്യയിലേക്ക്‌ വന്നത് ഒരു ക്രിസ്ത്യാനി എന്ന നിലക്കാണ്. അവിടെ ഒരു ഹിന്ദുവാണ് ഞാനെന്നു കണ്ടെത്തി. ക്രിസ്തീയ വിശ്വാസം കൈവിടാതെ തന്നെ ഒരു ബുദ്ധമത വിശ്വാസിയായി ഞാന്‍ മടങ്ങിയെത്തി"--ഇത് പണിക്കരുടെ വിശ്വപ്രസിദ്ധമായ വരികളാണ്.. വിശ്വാസ സംഘര്‍ഷവും അസഹിഷ്ണതയും വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ഇത്രയും അര്‍ത്ഥത്തായ ഒരു വിശ്വാസപ്രഖ്യാപനം അപൂര്‍വമാണ്.

ബാഴ്സിലോണയി.ല്‍ ജനിച്ചു, ബാഴ്സിലോണ, മാഡ്രിഡ, ബോണ്‍, റോമാ സര്‍വകലാശാലകളില്‍ പഠിച്ചു മൂന്നു ഡോക്ട്രേററുകള്‍ നേടി യുണിവേഴ്സിറ്റി അധ്യാപകനായ ആളാണ്‌ റെയ്മന്‍. കത്തോലിക്കാ സഭയില്‍ വൈദികനായി ജീവിതം ആരംഭിച്ചു. സെന്റ്‌ തോമസ്‌ അക്വിനാസിന്‍റെയും ആദിശങ്കരന്‍റെയും ദര്‍ശനങ്ങ.ള്‍ തമ്മിലുള്ള താരതമ്യ പഠനത്തിനാണ് റോമിലെ പൊന്തിഫിക്കല്‍ ലാറ്റരന്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് മൂന്നാമത്തെ ഡോക്ട്രേറ്റ് നേടിയത്.

നാല്‍പതിലേറെ പുസ്തകങ്ങള്‍, തൊള്ളായിരത്തില്‍പരം  പ്രബന്ധങ്ങള്‍ എണ്ണമറ്റ പ്രഭാഷണങ്ങള്‍ ഇതെല്ലാം  അദ്ദേഹത്തെ കിഴക്കിനും പടിഞ്ഞാറിനും ഒരുപോലെ ആദരണീയനാക്കി. ഹാര്‍വാര്‍ഡ്‌ ഡിവിനിറ്റി സ്കൂളിലും സാന്റാ ബാര്‍ബറയി.ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.

ദി അണ്‍നോണ്‍ ക്രൈസ്ററ്  ഒഫ് ഹിന്ദുയിസം (1964), മിത്ത്, ഫെയ്ത് ആന്‍ഡ്‌ ഹെര്‍മന്യുടിക്സ് (1979) ദി കള്‍ചറല്‍ ഡിസാര്‍മമെന്‍റ്: ദി വേ ടു പീസ്‌ (1995), ദി എക്സ്പീരിയന്‍സ് ഒഫ് ഗോഡ് (2000), ക്രിസ്റൊഫ്  ദി ഫുള്‍നെസ് (2004) ദി റിഥം ഒഫ് ബീംഗ്' (2010)  എന്നിവ അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളില്‍ ചിലതാണ്. 

നാല്‍പത്തിരണ്ടാം വയസില്‍ 1954 ലാണ് റെയ്മന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൈസൂര്‍ സര്‍വകലാശാലയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അദ്ദേഹം ഇന്ത്യന്‍ ദര്‍ശനവും മതസംഹിതയും  പഠിച്ചു. കേരളവും സന്ദര്‍ശിച്ചു. കൊദൈക്കനാലില്‍ വീട് പണിതു.

ബാഴ്സിലോണക്കടുത്ത് കാറ്റലോണിയയിലെ ടാവെര്‍ടെറ്റ് മലമുകളില്‍ റെയ്മന്‍ പണിക്കര്‍ വൈവാ രിയം ഫൌന്ടെഷന്‍റെ ആഭിമുഖത്തില്‍ സെന്‍റര്‍ ഒഫ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സ്ടഡീസ് സ്ഥാപി ച്ചു. ഇന്ത്യയെക്കുറിച്ചു അദ്ദേഹത്തിനു പലസ്വപ്നങ്ങളും ഉണ്ടായിരുന്നു. അതിനു വേണ്ടിയാണ് 2005ല്‍ ദാരിദ്ര്യോച്ചാടത്തിനുള്ള ആര്‍ബര്‍  ഇന്‍റര്‍ റിലീജ്യസ് ഫൌന്ടെഷനും അതിന്‍റെ കീഴില്‍ ഒരു കേന്ദ്രവും അദ്ദേഹം ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ബോനക്കല്‍ എന്ന സ്ഥലത്ത് തുടങ്ങിയത്.

"എനിക്ക് റെയ്മന്‍ പണിക്കരുമായി മൂന്നു പതിറ്റാണ്ടിന്‍റെ ബന്ധം ഉണ്ട്"--പണിക്കരുടെ കീഴില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷണം നടത്തിയ കപ്പുചി.ന്‍ വൈദികശ്രേഷ്ടന്‍  ഡോ. വര്‍ഗിസ് ജെ..മണിമല പറയുന്നു.അദ്ദേഹം ബാഴ്സിലോണയില്‍ വര്‍ഷങ്ങളോളം താമസിച്ചാണ് പഠനം നടത്തിയത്. റെയ്മനും കുടുംബവുമായി അടുത്ത ബന്ധമുണ്ടായി. അവിടെ അദ്ദേഹത്തിന്‍റെ 'ഡി ലാ മിസ്റ്റിക്ക' എന്ന  സ്പാനിഷ് കൃതി ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന .റോജര്‍ റാപ് എന്ന അമേരിക്കക്കാരനും ഭാര്യയൂം ചിരപരിചിതരായി. വിവര്‍ത്തനം പൂര്‍ത്തിയാക്കും മുമ്പ് റോജര്‍ അന്തരിച്ചു.

മണിമലയില്‍ ജനിച്ച വര്‍ഗിസ്, കാലികറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റെഴ്സ് ചെയ്തു. മദ്രാസ്‌ യുണിവേഴ്സിറ്റിയില്‍ നിന്നാണ് 1988ല്‍ പി.എച്.ഡി. എടുക്കുന്ന ത്.പാബ്ലോ നെരുദയുടെ കാവ്യങ്ങളില്‍ ആര്‍ഷ ഭാരത ദര്‍ശനങ്ങളുടെ സ്വാധീനം എന്നതായിരുന്നു ഗവേഷണ വിഷയം. പ്രശസ്ത ഫിലോസഫി അദ്ധ്യാപകന്‍ ആ.ര്‍. ബാലസുബ്രമണ്യം ഗൈഡ്. പോസ്റ്റ്‌ ഡോക്ടറല്‍  ഗവേഷണ പ്രബന്ധം 'ബീംഗ് പെര്‍സ.ണ്‍ ആന്‍ഡ്‌ കമ്മ്യൂണിറ്റി' എന്ന പേരില്‍ പുസ്തകം ആക്കിയപ്പോള്‍ ആമുഖം എഴുതിയത് റെയ്മന്‍ ആണ്. കൊടൈക്കനാലില്‍ കഴിയുമ്പോള്‍.

"സ്ഥാപനങ്ങളായി തീര്‍ന്ന മതങ്ങ.ള്‍ ലോകമൊട്ടാകെ നിഷ്പ്രഭമായിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്‍റെ കെട്ടുപാടുകളില്‍ നിന്ന് മോചിതനാകണമെങ്കില്‍ വ്യക്തിക്ക് മാനസിക പരിവര്‍ത്തനം കൂടിയേ തീരു. എന്നാല്‍ സമൂഹം ഇല്ലാതെ വ്യക്തിക്ക് നിലനില്‍പ്പില്ല. തന്മൂലം മതാതീതമായ ഒരു വീക്ഷണം അനിവാര്യമാണ്. സമൂഹത്തിന്‍റെ വ്യഥകള്‍ നീക്കാന്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം എനിക്കായി ചെയ്തതാണെന്ന് കരുതുമെന്ന് ബുദ്ധനും ക്രിസ്തുവും പഠിപ്പിക്കുന്നു. മണിമലയുടെ സിദ്ധാന്തം ഈ നിലപാടിനെ സാധൂകരിക്കുന്നു. ഇന്നത്തെ ഇടുങ്ങിയ ചിന്താഗതികളില്‍ നിന്ന് വായനക്കാരന്‍ മോചിതനാകണം,..ഇത് സുഗമമായി വായിക്കാന്‍ കഴിയുന്ന ഒരു പുസ്തകം"--ആമുഖത്തില്‍ റെയ്മന്‍ പറഞ്ഞു.

ഡോ. മണിമല 1984 ല്‍ താന്‍ മുന്‍കൈയെടുത്തു ആന്ധ്രയിലെ വിജയവാഡക്കടുത്ത് എലുരുവി.ല്‍ സ്ഥാപിച്ച ഇന്‍സ്ടിട്യൂട്ട് ഒഫ് ഫിലോസഫി ആന്‍ഡ്‌ റിലീജ്യന്‍ (വിജ്ഞാന നിലയം) ഡയരക്ടര്‍ ആണ്. തന്‍റെ ബൌദ്ധികാചാര്യന്‍റെ സമഗ്രമായ ഒരു ജീവചരിത്ര രചനയിലുമാണ്.

റെയ്മന്‍ പണിക്കര്‍ 1918 നവംബര്‍ 2നു ജനിച്ചു. 2010 ഓഗസ്റ്റ്‌ 26നു 92-ആം വയസ്സില്‍ അന്തരിച്ചു. അഗസ്റ്റിന്‍ പണിക്കര്‍, സാല്‍വഡോര്‍ പണിക്കര്‍, എന്നിവര്‍ സഹോദരങ്ങള്‍. മെഴ്സിഡസ് എന്ന സഹോദരിയും. പ്രഗല്‍ഭരായിരുന്നു എല്ലാവരും മണ്ണാര്‍കാടിനടുത്ത് കല്ലടിക്കോട് ബന്ധുക്കള്‍ ഉണ്ട്.  പക്ഷേ അവരാരും ലോകപ്രസിദ്ധനായ ബന്ധുവിനെ കണ്ടിട്ടില്ല.
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
പാലക്കാട്ടു വേരുകള്‍ ഉള്ള റെയ്മന്‍ പണിക്കര്‍
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
ഹിന്ദുമതത്തിലെ അജ്ഞാതനായ ക്രിസ്തു--പണിക്കരുടെ പുസ്തകം
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
അമേരിക്കന്‍ വിവര്‍ത്തകന്‍ റോജര്‍ റാപ്പും പത്നിയുമൊത്ത്.
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
ക്രൈസ്തവനായി വന്നു, ഹിന്ദുവാണെന്നറിഞ്ഞു ബൌദ്ധനായി മടങ്ങി--റെയ്മന്‍ പണിക്കര്‍.
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
വൈദികനായകാലത്ത്ബന്ധുക്കള്‍ക്കിടയില്‍, സഹോദരി മെഴ്സിഡസ് സമീപം.
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
സ്പാനിഷ് അമ്മ കാര്‍മ.ല്‍ അലമാഞ്ഞിയുമൊത്ത് ബനാറസില്‍
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
പ്രിയപ്പെട്ട പരിചാരിക മരിയയോടൊപ്പം
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
പണിക്കരുടെ പിന്നില്‍ ഡോ. മണിമല
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
റോജര്‍, പണിക്കര്‍, വര്‍ഗിസ്
റെയ്മന്‍ പണിക്കര്‍ നൂറിന്‍റെ പടിവാതിലില്‍, മലയാളത്തിന്‍റെ വിശ്വമാനവന്‍; മതാതീത ദര്‍ശനത്തിന്‍റെ പതാകാവാഹകന്‍ (കുര്യന്‍ പാമ്പാടി)
പണിക്കര്‍ ആമുഖം എഴുതിയ മണിമലയുദെ പോസ്റ്റ്‌ഡോക്ടറല്‍ പ്രബന്ധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക