Image

ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)

Published on 16 September, 2017
ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)

ദിവാന്‍ രാജാകേശവദാസന്‍ സ്ഥാപിച്ച ആലപ്പുഴ നഗര ത്തിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കാ.ന്‍  അവിടത്തെ ജന പ്രതിനിധിയായ ധനമന്ത്രി ഡോ.തോമസ്‌ഐസക് കൊണ്ടു പിടിച്ചു ശ്രമിക്കുകയാണ്. കിഴക്കിന്‍റെ വെനിസ്' ആയിരു ന്ന കാലത്ത് അവിടെയുണ്ടായിരുന്ന ഗുജറാത്തികളെ അന്വേഷിച്ചു അദ്ദേഹം ഈയിടെ  മുംബൈവരെ പോയി.

ഘാട്കൊപാര്‍ റോട്ടറി ക്ലബ്ബില്‍ വച്ചു അദ്ദേഹം പണ്ട് ആലപ്പുഴയിലുണ്ടായിരുന്ന നൂറോളം ഗുജറാത്തികളെ കണ്ടുമുട്ടി. ആലപ്പുഴയുടെ നവോധാനതിനു വേണ്ടി നവംബര്‍ 11, 12 തീയതികളില്‍ നടത്തുന്ന സെമിനാറിലേക്ക് അദ്ദേഹം അവരെ ക്ഷണിച്ചു. താമസവും ഭക്ഷണവും യാത്രചെലവും ഗവ.വഹിക്കും.

ആലപ്പുഴ ഹെരിറ്റെജ് ടൂറിസം പ്രോജക്റ്റ് നടപ്പാക്കാന്‍ വേണ്ടി മുപ്പതു കോടി രൂപയാണ് ഗവര്‍മെന്റ്ചെലവ ഴിക്കുക. ഗുജറാത്തി സ്ട്രീറ്റിലെ നാല്‍പതു കെട്ടിടങ്ങള്‍ പുതുക്കി സംരക്ഷിക്കുകയാണ് ആദ്യപടി. 154 വര്‍ഷം  പഴക്കമുള്ള ഗുജറാത്തി സ്കൂള്‍ കെട്ടിടം രണ്ടു ദശാബ്ദ മായി പൂട്ടിക്കിടക്കുകയാണ്. അത് പുതുക്കി ഉപയോഗ യോഗ്യമാക്കാന്‍ ഉദ്ദേശിക്കുന്നു. ഒരുകാലത്ത് മുന്നൂറു കുട്ടികള്‍ വരെ പഠിച്ചിരുന്നു അവിടെ.

ഗുജറാത്തി ആരാധനാലയങ്ങള്‍ സംരക്ഷിക്കുകയാണ് അടുത്ത പടി. ഗാന്ധിമ്യൂസിയവും ഹെരിറ്റെജ് മ്യൂസിയ വും ഇക്കൂടെ വരും. ഗുജറാത്തി, മലയാളി ഭക്ഷ്യ പാനീ യങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും ഇന്‍ഫര്‍മേഷന്‍  കൌണ്ടറുകളും തുറക്കുന്നതാണ്. നവംബറിലെ സമ്മേള നത്തിന് ശേഷമേ പദ്ധതികള്‍ക്ക് പൂര്‍ണരൂപമാകൂ എന്ന് ടൂറിസം ഡപ്യുട്ടി ഡയരക്ടര്‍ ടി.ജി. അഭിലാഷ്കുമാര്‍ അറിയിച്ചു.

കച്ചവടം പൊടിപൊടിച്ചു നടന്നിരുന്ന കാലത്ത് ആയിര ത്തിലേറെ ഗുജറാത്തികള്‍ ആലപ്പുഴയില്‍ സ്ഥിരതാമസം ആക്കിയിരുന്നു.  1975ല്‍ ഇരുനൂറു കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ഗുജറാത്തി സ്ട്രീറ്റില്‍ 15 ജൈനരും 35 വൈഷ്ണവരും ഉള്‍പ്പെടെ അമ്പത് കുടുംബങ്ങളെ അവശേഷിക്കുന്നുള്ളുവെന്നു സാമൂഹ്യ പ്രവര്‍ത്തകനായ സലിം പുളിമൂട്ടില്‍ പറയുന്നു.

ഇന്ന് ഗുജറാത്തി സ്ട്രീറ്റ് പോയകാലത്തിന്‍റെ  ഒരു അസ്ഥിപഞ്ജരം മാത്രമാണ്. അവര്‍ ഒന്നിച്ചു താമസിക്കുന്ന ഗള്ളികള്‍ പൊളിഞ്ഞു കിടക്കുന്നു. ''എനിക്കവിടെ ഒരു സുഹൃത്തുണ്ട്. .ഫോട്ടോഗ്രാഫര്‍ വിജയകുമാര്‍ ശര്‍മ. ജെയിന്‍ ആണു. എന്‍റെ പെങ്ങള്‍ ഹഫിസബീവിതാമസിക്കുന്നതും ഈ സ്ട്രീറ്റില്‍ തന്നെ"--സലിം പറഞ്ഞു. 25 വ.ര്‍ഷം മുമ്പ് 'വിയററ്നാം  കോളനി' എന്ന ചിത്രം അവിടെയാണ് ഷൂട്ട്‌ ചെയ്തത്.    

ഇതിനിടെ മറ്റൊരു വെളിപാട്. ആലപ്പുഴക്ക് ഇറ്റലിയിലെ വെനിസിനെക്കാ.ള്‍ അടുപ്പം ഹോളണ്ടിലെ ലെയ്ഡന്‍ പട്ടണവുമായാണെന്ന് ഗുജറാത്തിലെ എം.എസ്.യുണിവേഴസിറ്റിയിലെ വാസ്തുശില്‍പ ഗവേഷകന്‍ നിപുണ്‍പട്ടേല്‍സ്ഥാപിക്കുന്നു.. ആലപ്പുഴയു ടെ ഡച്ച് ആധിപത്യ  കാലത്ത് ലെയ്ഡനീലെ  കനാലുക ളുടെയും അവയുടെ തീരത്തുള്ള  പണ്ടകശാലകളുടെയും മാതൃകയി.ല്‍ ആലപ്പുഴയെ വികസിപ്പിച്ചു  എന്നാണ്‌ വാദം.

കോട്ടയത്തെ രാജീവ് ഗാന്ധി എഞ്ചിനീയറിംഗ് ഇന്‍സ്ടി ട്യുട്ടിലെ ആര്‍ക്കിടെക്ചര്‍ പ്രൊഫസര്‍ ബിനുമോള്‍ ടോം ഇതിനു അടിവരയിടുന്നു. ലെയ്ഡനും ആലപ്പുഴയും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ കൂടി ലക്ഷ്യമിട്ട് ഡോ.തോമസ്‌ ഐസക് ആലപ്പുഴയി.ല്‍ സംഘടിപ്പിച്ച ഒരു സെമിനാറി.ല്‍ അവ.ര്‍ ഒരു പ്രബന്ധം അവതരിപ്പി ക്കുകയും ചെയ്തു.

ആലപ്പുഴക്കാര്‍ക്കും ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കും  മറക്കാനാവാത്ത ഒരു ബിരിയാണി ക്കടയുണ്ട് സൌത്ത് പോലീസ് സ്റ്റേഷനു സമീപം--ഹലായീസ് ഫാമിലി റെസ്ടോറന്റ്റ്. മുന്നൂറു വ.ര്‍ഷം മുമ്പ് ഗുജറാത്തിലെ ഹലായീസ് എന്ന സ്ഥലത്തുനിന്നു വന്നെത്തിയ മേമന്‍ മുസ്ലിംകുടുംബത്തിന്‍റെ പിന്‍മുറ ക്കാരാണ് ഇതിന്‍റെ ഉടമകള്‍. കച്ചില്‍ നിന്നെത്തിയ മേമന്‍മാര്‍  മറ്റൊരു വിഭാഗം.

"എന്‍റെ ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ഫാദ.ര്‍ ഇസ്മയില്‍ ഒരുകെട്ട്‌ തോ. ര്‍ത്തുമായി ആദ്യം എത്തി. ഇന്നത്തെ സാമ്രാജ്യം കെട്ടിപ്പ ടുത്തതിന്‍റെ തുടക്കം. അങ്ങനെയായിരുന്നു. ഗ്രാന്‍ഡ്‌ ഫാദര്‍ ഹുസൈനും ഫാദര്‍ അലിമുഹമ്മദും ടെക്സ്ടൈല്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോയി. ഉപ്പയും ഞാനും ഇവിടെ ജനിച്ചവരാണ്" ഹനീഫ, 64, പറഞ്ഞു. 1994.ല്‍ നൂറു രൂപയുമായാണ് ഈ ഹോട്ട.ല്‍ തുടങ്ങിയത്. ഏക മകന്‍ ഹംദുള്ള, 36, ബിസിനസില്‍ സജീവ പങ്കാളി യാണ്. ഹംദുള്ള-അയിഷ ദമ്പതിമാര്‍ക്ക്‌ നാല് പുത്രന്മാര്‍--തന്‍ഹ, സയിദ്, ഹുദൈഫ, മുവാദ്‌.

ആലപ്പുഴ എസ്,ഡി. കോളേജില്‍ പഠിച്ച ബി..കോം ബിരുദധാരി ആണ്‌ ഹനീഫ്. "ഞാന്‍ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. ഭീമാ ക്ലബ്ബും അപ്പോളോ ക്ലബ്ബും തമ്മില്‍ തിരുവനന്തപുരം യുണിവേഴ്സിറ്റി സ്റെഡിയ ത്തില്‍ നടന്ന ഒരു മത്സരത്തില്‍ എന്‍റെ ഒരു ബോള്‍ കൊണ്ടാണ് അപ്പോളോയുടെ സ്റാര്‍ കളിക്കാരന്‍ പ്രിയ ദര്‍ശന്‍റെ ഒരു കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ടത്. പിന്നീട് പേരെടുത്ത ഫിലിംമേക്കര്‍ ഒക്കെ ആയ ശേഷം അദ്ദേഹം എന്‍റെ ഹോട്ട.ല്‍ സന്ദര്‍ശിച്ചിട്ടുണ്ട്."

ആലപ്പുഴയി.ല്‍ മേമന്‍ വിഭാഗക്കാരായ മൂന്ന് ഹലായി കുടുംബങ്ങള്‍ ആണു ഇന്നുള്ളത്. ആകെ ഇരുപതോളം പേര്‍. അവരുടെ കാരണവര്‍ സ്ഥാനം 70  എത്തിയ മുഹമ്മദ്‌ യുസഫ് സേട്ടിനാണ്. അദ്ദേഹം മന്ത്രി തോമസ്‌ ഐസക്കിനെ കണ്ടു തങ്ങള്‍ ഇല്ലാതെ ഒരു ഗുജറാത്തി പൈതൃകംപുനരാവിഷ്കരിക്കാനാവില്ലെന്നു ബോധ്യപ്പെടു ത്തി. 1885ല്‍. കുടവ്യാപാരികളായി എത്തിയതാണ് സേട്ടിന്‍റെ പിന്മുറക്കാര്‍. പിന്നീട് ടെക്സ്ടൈല്‍ രംഗത്ത് പ്രവേശിച്ചു..

നഗരത്തിലെ ഏറ്റം മനോഹരമായ മുസ്ലിം പള്ളി ഷൌക്കാര്‍ മസ്ജിദ് പണിയിച്ചത് മേമന്‍ മുസ്ലിംകള്‍ ആണ് സൌത്ത് പോലീസ് സ്റ്റേഷന്‍ പണിയാന്‍ 47 സെന്റ്‌ സ്ഥലം നല്കിയതും അവര്‍ തന്നെ. അതിന്‍റെ ഓര്‍മയ്ക്ക് എല്ലാവര്‍ഷവും പെരുന്നാളിന് അവിടത്തെ പോലീസുകാരെ വിരുന്നിനു ക്ഷണിക്കാറണ്ടെന്നു സേട്ട് അറിയിച്ചു.

ഹലായി റെസ്ടോറണ്ടില്‍ ഇപ്പോള്‍ മലബാറി, അറബി, ചൈനീസ് ഭക്ഷണങ്ങള്‍  വിളമ്പുന്നു. ഇനി കച്ചി ഉള്‍പെടെയുള്ള ഗുജറാത്തി ഭക്ഷണം കൂടെ പ്ലാനുണ്ട്. മുപ്പതു ജോലിക്കാരുണ്ട്. നല്ലൊരു പങ്കും ഇതരദേശ ക്കാര്‍. കടയോട് ചേര്‍ന്ന എമ്പോറിയത്തില്‍ മധുരപല ഹാരങ്ങളുടെ വന്‍ശേഖരം--സ്വീറ്റ്സ്, ചോക്കലേറ്റ്, അലുവ, ഡ്രൈഫ്രൂട്സ്, ടിന്‍ഫുഡ്‌ എന്നിങ്ങനെ.

കൊച്ചിയിലെ കച്ചി മേമന്‍ വിഭാഗത്തില്‍ നിന്നുള്ള ഭാര്യ  ഷഹീന ബിസിനസില്‍ സഹായിക്കുന്നു..
ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)ആലപ്പുഴയില്‍ ആരെ മറന്നാലും ഹലായിസ് ബിരിയാണി  മറക്കില്ല;ഗുജറാത്തി പൈതൃകം രക്ഷിക്കാന്‍ മുപ്പതുകോടി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക