Image

നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌

Published on 13 September, 2017
നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌
ന്യൂയോര്‍ക്ക്: നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. എന്നാല്‍ നിയമസഭയ്ക്കു പുറത്ത് ആ അംഗീകാരം കിട്ടുന്നില്ല. ഇപ്പോഴും ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്.

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്) യുടെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പി.സി. ജോര്‍ജ് ആഘോഷത്തിനു മുമ്പ് ഇന്ത്യാ പ്രസ്‌ക്ലബ് അംഗങ്ങളുമായി നടത്തിയ പത്രസമ്മേളനത്തിലാണ് മനസു തുറന്നത്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് ശക്തമാണ്. ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളത്തിന്റെ 80 ശതമാനവും തന്റെ മേഖലയായ പൂഞ്ഞാറിലാണെന്ന് ജോര്‍ജ് പറഞ്ഞു.

അടുത്ത തവണ കേരളത്തില്‍ ഏതു മുന്നണി ഭരിക്കണമെന്നു തന്റെ പാര്‍ട്ടി ജനപക്ഷം തീരുമാനിക്കുമെന്നും ജോര്‍ജ് അവകാശപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. കെ.എം. മാണിയുമായി മാനസീകമായി ഒരടുപ്പവുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇമേജ് നിലനിര്‍ത്താന്‍ ഒരുപാട് പരസ്യം നല്‍കുന്നു. പക്ഷെ കോളറ പോലും കേരളത്തില്‍ തിരിച്ചെത്തി എന്നതാണ് സ്ഥിതി. 27 രൂപയുടെ അരിക്ക് 52 രൂപയായി. എങ്കിലും പിണറായി കഴിവില്ലാത്തവനാണെന്നൊന്നും താന്‍ പറയില്ല.

ഇന്ത്യയുടെ പോക്ക് ശരിയായ ദിശയിലാണോ എന്നു സംശയമുണ്ട്. ഗാന്ധിജി ഇപ്പോഴില്ല എന്നു കരുതി ഗാന്ധിജിമാര്‍ ഇനി ഉണ്ടാവില്ല എന്നര്‍ത്ഥമില്ല. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് രാജ്യത്ത് നിലവിലുള്ള സാഹചര്യമാണ് കാണിക്കുന്നതെന്നതാണ് ഖേദകരം.

താന്‍ ഉള്ളതു പറയുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകുന്നു. അല്ലാതെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

സത്യം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പ്രധാനം. സത്യം ഉരുത്തിരിഞ്ഞുവരണം. പറയുന്നതില്‍ കാര്യമുണ്ടാകും. അതുകൊണ്ടാണല്ലോ മാധ്യമശ്രദ്ധ കിട്ടുന്നത്.

ദിലീപ് വിഷയത്തില്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. കേരളത്തില്‍ ചെല്ലുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നൊക്കെ പറയുന്നതുകേട്ട് പേടിയൊന്നുമില്ല.

ദിലീപിനെ താന്‍ പിന്തുണച്ചു എന്നു പറയുന്നത് ശരിയല്ല. അതുപോലെ ദിലീപ് കുറ്റക്കാരനല്ലെന്നും പറഞ്ഞിട്ടില്ല. ആ പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ ശരീരം വരഞ്ഞ് മുളകു പുരട്ടണമെന്നാണ് താന്‍ പറഞ്ഞത്.

ദിലീപിനെതിരേ പോലീസ് പറയുന്നതൊന്നും വിശ്വസിക്കാവുന്നതല്ല. 19 തെളിവുകളാണ് പോലീസ് നിരത്തിയത്. അതില്‍ മിക്കതും ദിലീപിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.

ഇര എന്നു നടിയെ വിശേഷിപ്പിക്കാന്‍ എന്താ മൃഗം വല്ലതുമാണോ? നടി തന്നെ പലര്‍ക്കും അഭിമുഖം കൊടുത്തു. വനിത മാസികയില്‍ കവര്‍ പേജില്‍ തന്നെ പടം വരികയും തന്നെ ഉപദ്രവിച്ച കാര്യം നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഇര എന്നു മാത്രം പറയണമെന്നതില്‍ യുക്തിയില്ല.

അങ്കമാലിയില്‍ നിന്നുള്ള യാത്രയില്‍ മൂന്നു മണിക്കൂര്‍ ചുറ്റിക്കറങ്ങി പള്‍സര്‍ സുനി പീഡിപ്പിച്ചെന്നു പറയുന്നു. നടിയും സുനിയും ഗോവയില്‍ ആറു മണിക്കൂര്‍ നേരം കാട്ടില്‍കൂടി സഞ്ചരിച്ചപ്പോള്‍ പീഡിപ്പിക്കാമായിരുന്നു. നാലു വര്‍ഷം മുമ്പ് ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ അങ്കമാലിയില്‍ നിന്നുള്ള യാത്രയില്‍ തന്നെ പീഡിപ്പിക്കണമെന്നു പറഞ്ഞിരുന്നോ?

നിര്‍ഭയയേക്കാള്‍ വലിയ പീഡനമേറ്റുവെന്നു പോലീസ് പറയുന്ന വ്യക്തി രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ഓടി നടക്കുന്നു. ഇതൊന്നും പോലീസിനു മനസ്സിലാകുന്നില്ലേ എന്നതാണ് ചോദ്യം.

സെക്ഷന്‍ 376 പ്രകാരമുള്ള കേസ് സെഷന്‍സിലേക്ക് കമ്മിറ്റ് ചെയ്യാനേ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുള്ളൂ. സെഷന്‍സില്‍ ജാമ്യാപേക്ഷ നല്‍കാതെ ഹൈക്കോടതിയില്‍ പോയത് തെറ്റായിപ്പോയി.

ദിലീപിനെ ഒരിക്കല്‍ ആകസ്മികമായി കണ്ടതല്ലാതെ തനിക്കോ മകനോ ഒരു ബന്ധവുമില്ല.

ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ നിഷ്‌കളങ്കനായ സ്വാമിയാണ്. അദ്ദേഹം തെറ്റുചെയ്തുവെന്ന് വിശ്വസിക്കാനുള്ള ഒരു തെളിവുമില്ല. എ.ഡി.ജി.പി സന്ധ്യ വാങ്ങിയ ഭവനം ചട്ടമ്പി സ്വാമികളുടെ സ്മാരകമാക്കാന്‍ സമരത്തിന് നേതൃത്വം നല്‍കിയത് സ്വാമിയാണ്. അന്നു സമരക്കാര്‍ക്ക് എതിരേ 16 കേസുകള്‍ എടുത്തു. 14 എണ്ണം തള്ളിപ്പോയി. രണ്ടെണ്ണം ഇപ്പോഴുമുണ്ട്.

അന്തരിച്ച ഐ.ജി ജയറാം പടിക്കല്‍ അടുത്ത സുഹൃത്തായിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറായിരിക്കെ നവാബ് രാജേന്ദ്രനെ വിളിച്ചുവരുത്തി അദ്ദേഹം ക്ഷമ ചോദിച്ചു.

ഓണാഘോഷത്തില്‍ മാര്‍ക്ക് പ്രസിഡന്റ് മാത്യു മാണി സ്വാഗതം ആശംസിച്ചു. ഓണസന്ദേശം നല്‍കിയ ഡോ. നിഷാ പിള്ള മഹാബലിയുടെ കഥയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി. നര്‍മ്മദ തീരത്താണ് മഹാബലിയുടെ രാജ്യമെന്നാണ് ഭാഗവതം പറയുന്നത്. വാമനന്റെ ലക്ഷ്യം മനസിലായെങ്കിലും മഹാബലി തന്റെ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയില്ല. തന്നയാള്‍ തന്നെ തിരിച്ചെടുക്കുന്നു എന്നാണ് മഹാബലി പറഞ്ഞത്. സംപ്രീതനായ വാമനന്‍ മഹാബലിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തിലേക്കാണ് അയച്ചത്.

വൃക്ക നല്‍കി മാതൃകയായ രേഖ നായരെ ചടങ്ങില്‍ അഭിനന്ദിച്ചു. കലാപരിപാടികള്‍ക്ക് നിഷാന്ത് നായര്‍ ചുക്കാന്‍ പിടിച്ചു. ഷെല്‍സിയ ആയിരുന്നു എം.സി. മാര്‍ക്ക് സെക്രട്ടറി ദാനിയേല്‍ വര്‍ഗീസ് നന്ദി പറഞ്ഞു. 

പത്ര സമ്മേളനത്തില്‍ പ്രസ് ക്ലബ് നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ദേശീയ ട്രഷറര്‍ ജോസ് കാടാപ്പുറം, സുനില്‍ ട്രൈസ്റ്റാര്‍, ജേക്കബ് റോയ്, ഷോളി കുമ്പിളുവേലി, ജേക്കബ്, സോജി, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു 
നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌ നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌ നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌ നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌ നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌
Join WhatsApp News
ആകുലൻ 2017-09-13 13:15:39
ഈ മുട്ടാളന്മാരുടെ ഇടയിൽ അകപ്പെട്ടുപോയ സ്ത്രീകളെക്കുറിച്ച് ദുഃഖം തോന്നുന്ന് വിധി എന്നല്ലാതെ എന്ത് പറയുന്നു ആ നിലവിളക്കിന്റെ പരിശുദ്ധിയും പോയി
Ninan Mathullah 2017-09-13 22:49:00
We see expressions of intolerance in these comments. Is light the monopoly of any particular group or religion. Why we do not see the same intolerance when certain other political leaders attend programs here?
pappu 2017-09-13 18:37:59
Who is responsible for bringing this ""muttaalan"" here. Shame on all these associations who are  invited these unwanted politicians here for such a festivel. Also Onam is for everybody.Please donot put a ' nilavilakku" with a cross on the top of the  vialakku. Please do not do that. it is humble request to all.
Johny 2017-09-14 09:31:01
ശ്രീ പി സി ജോർജിനെ ഇഷ്ടപ്പെടുന്നവരും അതിലേറെ വെറുക്കുന്നവരും നാട്ടിലുമുണ്ട് അമേരിക്കയിലുമുണ്ട്. അതിൽ ഒരു ജാതി മത വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല.  ഒരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് ശ്രീ ജോർജിനെ വെറുക്കുന്നത് എന്ന തരത്തിൽ ചിലർ അഭിപ്രായം രേഖപ്പെടുത്തുന്നതിനോട് യോജിപ്പില്ല
Thomas Vadakkel 2017-09-14 10:19:10

ഒരു സാമാജികനെന്ന നിലയിലും മീനച്ചലിലെ ഒരു കർഷകന്റെ മകനെന്ന നിലയിലും പാരമ്പര്യമുള്ള സുറിയാനി തറവാട്ടിലെ അംഗമെന്ന നിലയിലും ശ്രീ പി.സി. ജോർജിനെ ബഹുമാനമുണ്ട്. മെത്രാന്മാരെയും പുരോഹിതരെയും വക വെക്കാത്ത അദ്ദേഹത്തിൻറെ സ്വഭാവവും നല്ലതു തന്നെ. മറ്റുള്ള രാഷ്ട്രീയക്കാരെ തുലനം ചെയ്യമ്പോൾ ശ്രീ പി.സി. ജോർജിന്റെ അഴിമതികൾ നിസ്സാരമാണ്.

പൂഞ്ഞാർ മണ്ഡലത്തിന്റെ വികസനങ്ങൾക്കായി പി.സി. ജോർജ് ചെയ്ത സേവനം അഭിനന്ദനീയമാണ്.  അതുകൊണ്ടാണ് അദ്ദേഹത്തെ പൂഞ്ഞാർ ജനത വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത്. പരീസ്ഥിതി ശുദ്ധമായി കാണാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനുംകൂടിയാണ് അദ്ദേഹം. അടുത്ത നാളിൽ കോട്ടയത്തെ മാലിന്യങ്ങൾ മീനച്ചിലിൽ തള്ളാൻ വന്നവരെ ഓടിക്കുന്നതും അവരുടെ ട്രക്ക് പിടിച്ചെടുത്തതും ജോർജിന്റെ ധീരമായ പ്രവർത്തനങ്ങൾ തന്നെയായിരുന്നു. 

പക്ഷെ മിസ്റ്റർ ജോർജ്, ‘അങ്ങ് ചെയ്യുന്ന സേവനങ്ങളൊക്കെ അങ്ങയുടെ ദുഷിച്ച നാക്ക് സശിപ്പിച്ചു കളയുന്നു. ജയിലിൽ കിടക്കുന്ന ദിലീപ് നിരപരാധിയായിരിക്കാം. അയാൾ നികൃഷ്ടമായ ബലാത്സംഗത്തിലെ പ്രതിയാണ്. അങ്ങ് നിയമം ഉണ്ടാക്കുന്ന സാമാജികനാണെങ്കിൽ നിയമം പ്രാവർത്തികമാക്കുന്ന ചുമതല കോടതിയ്ക്കാണുള്ളത്. താങ്കളെപ്പോലെ വിവരമില്ലാത്ത പത്തു സാമാജികരുണ്ടെങ്കിൽ കോടതികൾ അടച്ചുപൂട്ടേണ്ടി വരും. അന്വേഷണ ഉദ്യോഗസ്ഥർ താങ്കളെപ്പോലുള്ളവരുടെ പ്രേരണയ്ക്ക് അടിമകളാകേണ്ടിയും വരും. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിവുകൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ കോടതിയിൽ സാക്ഷിയായി പോവാമല്ലോ. അല്ലെങ്കിൽ തെളിവുകൾ കോടതിയിൽ ഹാജരാക്കൂ. കേരളത്തിൽ ഇതിനു സമാനമായ എത്രയോ കേസുകൾ ഉണ്ടായിരിക്കുന്നു. അന്നൊന്നും താങ്കളുടെ ശബ്ദം ഉയർന്നില്ലായിരുന്നു.

അമേരിക്കാ പോലുള്ള ഒരു പരിഷ്കൃത രാജ്യത്തു വന്ന് അസഭ്യമായ മലയാള ഭാഷ അങ്ങ് ഉപയോഗിക്കുന്നത് കഷ്ടമാണ്. അമേരിക്കയിലെ പുതിയ കേരളീയ തലമുറകൾക്കും മലയാളം മനസിലാകും. അവരിൽ അനേകർ ഡോക്ടർമാരും അറ്റോർണിമാരും ശാസ്ത്രജ്ഞരുമൊക്കെയുണ്ട്. നിയമസഭാ സാമാജികനായ അങ്ങയുടെ ദുഷിച്ച ഭാഷയെ ഉൾക്കൊള്ളാൻ ഒരു സാംസ്ക്കാരിക ലോകത്തിനു സാധിക്കില്ല.

പ്രധാനമന്ത്രി വരുന്നതിനേക്കാളും അമേരിക്കൻ ഓൺലൈൻ പത്രങ്ങൾ ശ്രീ ജോർജിന് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നതും വിസ്മയകരമാണ്‌.

Mathew Abraham 2017-09-15 06:25:38
ഓണം കേരളക്കാര്ഡ് നാഷണൽ ഫെസ്റ്റിവൽ എന്നാണല്ലോ പറയുന്നത് . എല്ലവരും ഒരുമിച്ചു ഓണം ആഘോഷിക്കുമ്പോൾ നെൽവിളക്കിൻറെ  മുകളിൽ കുരിശ് ഇരുന്നാൽ എന്താണ് കുഴപ്പം
വാമനൻ 2017-09-15 10:28:55
വാമനൻ മഹാബലിക്ക് ഒരു കുരിശ്ശായതിന്റെ പ്രതീകമാണ് നിലവിളക്കിന്റെ മുകളിലുള്ള കുരിശുകൾ. അല്ലേ Mathew Abraham? 
നിജലിംഗപ്പ 2017-09-15 12:54:51

സ്ത്രീ ലിംഗം ഉള്ളടത്ത് പുലിംഗം കാണും പല ഫേമസ് ലിംഗങ്ങളും ഇന്ന് കുരിശായി മാറിക്കൊണ്ടിരിക്കുകയാണ്.  ചില സ്വാമിമാരുടെ ലിംഗം ചെത്തി കളയുന്നു. അതൊലൊരണം പ്ലാസ്റ്റിക്ക് സർജറി ചെയ്യുത് പിടിപ്പിക്കണം എന്നാണ് ജോർജ് പറയുന്നത്. എന്നാലും ലിംഗത്തെ ഇത്രമാത്രം സ്നേഹിക്കുന്ന ജോർജ്ജിന് കുരിശ് വച്ച നിലവിളക്ക് കത്തിക്കാൻ കൊടുത്തത് ശരിയായില്ല . എന്തായാലും ആ കുരിശ് നാട്ടിൽ പോയല്ലോ. സന്തോഷം. ഇനി അടുത്ത നാറിയെ ഒരെണ്ണത്തിനെ നാട്ടിൽ നിന്ന് കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു  .


JEJI 2017-09-15 12:58:53
Dear Vamanan & Mathew,  ശിവ ലിംഗവും പാർവതീ യോനിയും ചേരുന്നതിന്റെ ഒരു പ്രതീകം ആയിട്ടാണ് ചില ഹിന്ദുക്കൾ നിലവിളക്കിനെ വണങ്ങുന്നത്. അതൊന്നും അറിയാതെ, എല്ലാത്തിന്റെയും പുറത്തു ഇരിക്കട്ടെ ഒരു കുരിശൂ എന്ന് കരുതി അച്ചായന്മാർ പള്ളിക്കകത്തും ശിവ പ്രതിഷ്ഠ നടത്തുന്നു. ഈയിടെ ഗണപതിയെ ഒഴുക്കാൻ കൊണ്ടുപോകുന്ന വഴി ഒരു പള്ളിയിൽ കയറ്റി ആരതി ഉഴിയുന്ന ദ്ര്യശ്യവും കാണുകയുണ്ടായി. വിശ്വാസികളെ പിടിച്ചു നിറുത്താൻ പുതിയ പുതിയ ഉഡായിപ്പുകൾ എല്ലാക്കാലവും പുരോഹിതർ പരീക്ഷിച്ചു പോരുന്നു.  
cynic 2017-09-15 13:13:10
നിലവിളക്കിനു ജാതിയും മതവുമില്ല. ഉണ്ടെങ്കില്‍ ബള്‍ബ് ക്രിസ്ത്യാനി ആയിര്ക്കുമല്ലൊ. ശ്രീനാരായണ ഗുരു പരഞ്ഞതും ഓര്ക്കുക. ഞങ്ങള്‍ ഉപയൊഗിക്കുന്നത് ക്രിസ്ത്യന്‍ നിലവിളക്കാണു. അതിനു കുഴപ്പമില്ലല്ലോ.
ഇനി ആരതി. പണ്ടു മുതലെ പള്ളികളില്‍ ധുപം വീശാറുണ്ട്. അതിനുള്ളിലിം തീ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക