Image

പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 13 September, 2017
 പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സംസ്ഥാന പൊലീസിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന രണ്ട്‌ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്‌ ഹൈക്കോടതി വിമര്‍ശമുന്നയിച്ചത്‌.

അനാവശ്യമായി പൊലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന്‌ ഹൈക്കോടതി പറഞ്ഞു. മനോധര്‍മ്മം അനുസരിച്ചല്ല പൊലീസ്‌ കേസെടുക്കേണ്ടതെന്ന്‌ കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‌ തോന്നുന്നതു പോലെ പ്രവര്‍ത്തിക്കരുത്‌, അനാവശ്യമായി പൊലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത്‌, ആവശ്യമില്ലാതെ കേസുകള്‍ എടുത്താല്‍ അതിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കി.

ചങ്ങനാശേരി സ്വദേശിയായ ബാബു ജോണ്‍ എന്ന വ്യക്തിക്കെതിരെ എടുത്ത ഭവനഭേദന കേസിലേയും മറ്റൊരു കേസിലേയും ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്‌ സംസ്ഥാന പൊലീസിനെതിരെ ഹൈക്കോടതി ഗുരുതരമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്‌. 

സെന്‍കുമാറിന്റേത്‌ ഉള്‍പ്പെടെയുള്ള കേസുകള്‍ പരാമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഓരോ കേസുകളിലും വകുപ്പുകള്‍ ചുമത്തുമ്പോള്‍ അതിന്‌ ആവശ്യമായ തെളിവുകളും സാഹചര്യങ്ങളും ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക