Image

കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന്‌ റിപ്പോര്‍ട്ട്‌

Published on 13 September, 2017
കമല്‍ഹാസന്റെ  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന്‌ റിപ്പോര്‍ട്ട്‌


ചെന്നൈ: തമിഴ്‌ സൂപ്പര്‍താരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഈമാസം അവസാനത്തോടെ കമല്‍ഹാസന്‍ പുതിയ പാര്‍ട്ടി ആരംഭിക്കുമെന്നാണ്‌ നടനുമായി അടുത്തബന്ധമുള്ളവരെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടാണ്‌ കമല്‍ഹാസന്റെ നീക്കം. അടിസ്ഥാന തലത്തില്‍ തൊട്ട്‌ പ്രവര്‍ത്തനം ശക്തിപ്പെടുത്താമെന്നതിനാല്‍ ഇതാണ്‌ പറ്റിയ അവസരമെന്നാണ്‌ കമല്‍ഹാസന്‍ കരുതുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

' ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. വിജയദശമിക്കോ ഗാന്ധിജയന്തിക്കോ ഉണ്ടാവാനാണ്‌ സാധ്യത.' കമല്‍ഹാസന്റെ അടുത്ത സഹായി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക