Image

കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 13 September, 2017
കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളിസമൂഹത്തെ ഒരു കുടക്കീഴില്‍ ഒന്നിച്ചണിനിരത്തി  സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സര്‍വ്വ ഐശ്വര്യത്തിന്റെയും ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 9 ശനിയാഴ്ച കൊപ്പേല്‍ സെന്റ്. അല്‍ഫോണ്‍സാ ഓഡിറ്റോറിയത്തില്‍ രണ്ടായിരത്തോളം ആളുകള്‍  കേരളത്തനിമയില്‍  ഓണമാഘോഷിക്കുവാനും ഓണമുണ്ണാനും ഒന്നുചേര്‍ന്നപ്പോള്‍  കേരളാ അസോസിയേഷന്റെ നാല്‍പ്പത്തി രണ്ടാമത് ഓണാഘോഷപരിപാടികള്‍ക്കാണ് മലയാളി സമൂഹം സാക്ഷ്യം വഹിച്ചത്.

അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്, രാമാ സുരേഷ്, സോണിയാ ജോസഫ്  എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു  മാത്യു  സ്വാഗതമാശംസിച്ചു.  കൊടിക്കുന്നില്‍ സുരേഷ് എംപി,  യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍ മലയാളം പ്രൊഫസര്‍ ഡോ. ദര്‍ശന മനയ്യത്തു ശശി എന്നിവര്‍  വിശിഷ്ട അതിഥികളായിരുന്നു.  ഡോ. ദര്‍ശന ഓണ സന്ദേശം നല്‍കി.

ഡാലസിലെ  കലാപ്രതിഭകളും, പ്രമുഖ ഡാന്‍സ് സ്‌കൂളുകളുടെ നേതൃത്വത്തില്‍ കുട്ടികളും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാരൂപങ്ങളും നൃത്തങ്ങളും  വേദിയില്‍ മികവോടെ അവതരിക്കപ്പെട്ടതു ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. ഡോ. കോശി വൈദ്യന്റെ നേതൃത്വത്തില്‍ അരങ്ങേറിയ പരമ്പരാഗത നാടോടികലാരൂപമായ വില്ലുപാട്ട് സദസ്യരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.   വേദിയുടെ കവാടത്തില്‍ ഒരുക്കിയ ഓണപ്പൂക്കളവും ഇത്തവണ താരമായി. ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി  എന്നിവര്‍ ചേര്‍ന്നാണ്  മനോഹരമായ  ഓണപൂക്കളം ഒരുക്കിയത്. 

പ്രൗഢഗംഭീരമായ മാവേലി ഘോഷയാത്ര വേദിയില്‍ അരങ്ങേറി. ആഡംബരപ്രൗഡിയോടെ  എഴുന്നള്ളിയ മാവേലിമന്നനെ  താലപ്പൊലിയേന്തിയ മങ്കമാര്‍ സ്‌റ്റേജിലേക്ക് ആനയിച്ചു.  ഘോഷയാത്രയെ അനുഗമിച്ചു  നടന്ന പുലികളിയും, ചെണ്ടവാദ്യമേളവും, ആര്‍പ്പുവിളികളും  പ്രവാസികളില്‍ ഉത്സവപ്രതീതിയുണര്‍ത്തി അവിസ്മരണീയ ഓണക്കാഴ്ചയാണ് സമ്മാനിച്ചത്. വേദിയില്‍ തുടര്‍ന്ന് നടന്ന  തിരുവാതിര കളിയും  ഏറെ  ശ്രദ്ധേയമായി. കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. 

മാവേലി ഘോഷയാത്രക്ക് മാത്യു കോശി ചുക്കാന്‍ പിടിച്ചു.  ചെണ്ടമേളത്തിനു സാബു അഗസ്റ്റിന്‍ ടീമിനെ അണിനിരത്തി. പുലികളിക്കു ചെറിയാന്‍ ചൂരനാടനും, താലപ്പൊലിക്കു ഷൈനി ഫിലിപ്പും,  തിരുവാതിരക്കു ബെന്‍സി തോമസും നേതൃത്വം നല്‍കി. ജോര്‍ജ് ജോസഫ് വിലങ്ങോലില്‍  ഫുഡ് കോഓര്‍ഡിനേറ്ററായി നേതൃത്വം നല്‍കി.   നൂറില്‍പരം  അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണ ഓണസദ്യയുടെ വിഭങ്ങള്‍ തയ്യാറാക്കിയത്.

സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശനം നടത്തി.  ജോണി സെബാസ്റ്റ്യന്‍ (ആര്‍ട്‌സ്  ക്ലബ്  ഡയറക്ട്ര്‍), ദീപാ സണ്ണി എന്നിവര്‍ എംസിമാരായിരുന്നു.   ബിജു തോമസ് ,ലോസണ്‍ ട്രാവെല്‍സ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍), ഷിജു എബ്രഹാം  (സ്‌പെക്ട്രം ഫൈനാഷ്യല്‍) എന്നിവരായിരുന്നു സ്‌പോണ്‍സേഴ്‌സ്.


കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം കേരളത്തനിമയില്‍ ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക