Image

എസ്.എം.സി.സി അഖണ്ഡ ബൈബിള്‍ പാരായണം നടത്തി

Published on 12 September, 2017
എസ്.എം.സി.സി അഖണ്ഡ ബൈബിള്‍ പാരായണം നടത്തി
മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്റിന്റെ നേതൃത്വത്തില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണം നടത്തി.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെയായിരുന്നു ഈ നോണ്‍ സ്റ്റോപ്പ് ബൈബിള്‍ വായന ക്രമപ്പെടുത്തിയിരുന്നത്. രാവിലെ 8 മണിക്ക് റവ.ഫാ. ജോര്‍ജ് ദാനവേലിന്റെ മഹനീയ സാന്നിധ്യത്തില്‍ റവ.ഫാ ജോര്‍ജ് കാഞ്ഞിരക്കാട്ടില്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രകൃതി ദുരന്തങ്ങളാല്‍ മനുഷ്യന്‍ ഭയപ്പെടുകയും, വേദനിക്കുകയും ചെയ്യുന്ന ഈ കാലത്ത് ദൈവീകതയുടെ വെളിച്ചവും, ആത്മീയമൂല്യങ്ങളുടെ സ്രോതസും മനുഷ്യന് ബൈബിളില്‍ കണ്ടെത്താന്‍ കഴിയുന്നു. മനുഷ്യചരിത്രത്തിന്റെ കാവലാളായി എന്നും നിലനില്‍ക്കുന്ന ബൈബിളില്‍ യേശുവചനം എന്നും മനുഷ്യന് ആശ്വാസവും പ്രതീക്ഷയും രക്ഷയും നല്‍കി പരിപാലനത്തിന്റെ അനുഭവമാണ് ഒരുക്കുന്നത്.

ഒരു ദിനം മുഴുവന്‍ ഇടതടവില്ലാതെ കോറല്‍സ്പ്രിംഗ് ഇടവകയിലെ വിശ്വാസ സമൂഹം ദൈവ വചനം വായിച്ചത് ഇടവകയില്‍ പുത്തന്‍ ഉണര്‍വേകുമെന്നു വികാരി ഫാ. തോമസ് കടുകപ്പള്ളി അഭിപ്രായപ്പെട്ടു

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് സാജു വടക്കേല്‍, കമ്മിറ്റി അംഗങ്ങളായ ബാബൂ കല്ലിടുക്കില്‍, സിക്‌സി ഷാന്‍, ജസ്സി പാറത്തുണ്ടി, സി. ജോളി മരിയ തുടങ്ങിയവര്‍ ഈ അഖണ്ഡ ബൈബിള്‍ പാരായണത്തിന് നേതൃത്വം നല്‍കി.
എസ്.എം.സി.സി അഖണ്ഡ ബൈബിള്‍ പാരായണം നടത്തി
Join WhatsApp News
Vayanakari 2017-09-12 21:28:11
Please read Song of songs and Hosea next
ദാവീദ്സോളമൻ 2017-09-12 22:13:16
1 എന്റെ പ്രിയ വായനക്കാരി , നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടം പോലെയാകുന്നു. 
2 നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു. 
3 നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. നിന്റെ ചുണ്ടുകൾ കദളി പഴത്തിന് സമം  
4 നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ. 
5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. നല്ല കിളിച്ചുണ്ടൻ മാങ്ങാപോലെ അത് തെറിച്ചു നിൽക്കുന്നു. അത് കടിച്ചു തിന്നാൻ എന്റെ അധരം വിറക്കുന്നു 
6 വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. 
7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. 
8 കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക. 
9 എന്റെ പ്രിയ വായനക്കാരി  എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. നീ ഈ മലയാളിയുടെ ഇടക്കിടക്ക് വരണം. എന്റെ പ്രണയം സോളമന്റെ വരികൾക്കിടയിൽ വച്ച് ഞാൻ വിടുന്നു 
10 എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! 
11 അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു. 
12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. 
13 നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും, 
14 ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവർഗ്ഗവും തന്നേ. 
15 നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ. 
16  നിന്റെ നിതംബങ്ങളുടെ ആന്ദോളനത്തിൽ എന്റെ ബ്രെക്ക് പൊട്ടി പോകുന്നു.പ്രിയേ ഞാൻ ഉറങ്ങാൻ പോകുന്നു. നമ്മൾക്ക് ഒരുമിച്ചു ഈ മുന്തിരി തോട്ടത്തിൽ ഇണചേരാം. നമ്മൾക്ക് പിറക്കാൻ പോകുന്ന കുട്ടികൾ മാനുകളെ പോലെ നാളെ കാലത്തെ ഓടുന്നത് കാണാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക