Image

ഇവിടെ തൂലിക ഇനിയും ചലിക്കും (എഴുതാപ്പുറങ്ങള്‍: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 10 September, 2017
ഇവിടെ തൂലിക ഇനിയും ചലിക്കും (എഴുതാപ്പുറങ്ങള്‍: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
രാജാരവിവര്‍മ്മയോടെ ചിത്രരചന അസ്തമിയ്ക്കുമോ? കിഷോര്‍കുമാറിലൂടെ സംഗീത സാഗരം നിശ്ചലമാകുമോ? ഒരുതൂലികചലനമാറ്റാല്‍ പേനയെന്ന പടവാള്‍ ഉപേക്ഷിയ്ക്കപ്പെടുമോ?

മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 5നു (September 5, 2017) കൊല്ലപ്പെട്ടതിനുശേഷമാണ് അവരെകുറിച്ച്കൂടുതല്‍ വായിയ്ക്കാന്‍ ഇടയായത്.

ഗൗരിലങ്കേഷിന്റെ മരണത്തിലൂടെ ബാംഗ്ലൂരിനു, മാധ്യമരംഗത്ത് സംഭവിച്ചത ്ഒരുവലിയനഷ്ടം തന്നെയാണ്. സമൂഹത്തതില്‍ നടക്കുന്ന ഏതൊരുസംഭവത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കി വ്യക്തിപരമായതോ, രാഷ്രീയപരമായതോ, മതപരമായതോ ആയ ഒരുശക്തിയ്ക്കും വശംവദരാകാതെ സമൂഹത്തിനായി വെളിപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥമാധ്യമ പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകന്‍.

അവരുടെ തൂലികചലിയ്ക്കുന്നത് നീതിയ്ക്കുവേണ്ടിയായിരിയ്ക്കണം. അവര്‍ സമൂഹത്തിനുപകരുന്ന വിവരങ്ങള്‍ തീര്‍ത്തും സത്യസന്ധമായിരിയ്ക്കണം. സമൂഹത്തില്‍ നിന്നുംനിഷ്പക്ഷമായി വെളിപ്പെടുത്തുകയെന്നതാണ് അവരുടെകര്‍ത്തവ്യം. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരംപത്രപ്രവര്‍ത്തകരുടെ എണ്ണംവളരെ കുറവാണ്. എന്നാല്‍ഗൗരിലങ്കേഷ് ഒരുതരത്തില്‍ ഒരുയുക്തിവാദി ആയിരുന്നുവെന്നുപറയപ്പെടുന്നുവെങ്കിലും രാഷ്ട്രീയസ്വാധീനത്തിനോ,
വ്യക്തിസ്വാധീനത്തിനോ തന്റെ തൂലിക അടിയറവയ്ക്കാതെ തന്റേതായ വിശ്വാസത്തെതന്റെ തൂലികയിലൂടെ ഉയര്‍ത്തിപ്പിടിച്ച്, സ്വാര്‍ത്ഥതതാല്‍പര്യങ്ങള്‍ക്കു വിലകല്പിയ്ക്കാതെ, സമൂഹത്തതിന്റെ ഉദ്ദാരണത്തിനുവേണ്ടി ഇവര്‍,ഈമാധ്യമപ്രവര്‍ത്തകതന്റെസേവനംഅനുഷ്ടിച്ചുഎ ന്നതിന്തെളിവാണ് മാധ്യമപ്രവര്‍ത്തകയായി ദീര്‍ഘമായമുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ ഇവ ര്‍പിന്നിട്ടു എന്നത്.ബാംഗ്‌ളൂരിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവര്‍സമൂഹഉന്നമനത്തിനായി തന്റെസ്വന്തം പ്രസിദ്ധികരണമായ ഗൗരിലങ്കേഷ്പത്രികയിലൂടെയും, മറ്റുമാധ്യമങ്ങളിലൂടെയും സമൂഹത്തിനു വേണ്ടിതന്റെ സേവനംതുടര്‍ന്നു. ഈപ്രവര്‍ത്തനം ശരിവച്ചുകൊണ്ട് കോണ്‍ഗ്രസ്സ് ഗവണ്മെന്റ്മാവോയിസ്റ്റുകളെ പ്രബോധിപ്പിയ് ക്കുന്നതിനും, അവരെസാധാരണ ജീവിതത്തിലേയ്ക്ക് നയിയ്ക്കുന്നതിനുമായി ഗൗരിലങ്കേഷിനെ ചുമതലഏല്‍പ്പിച്ചു. ഈചുമതലയിലും കൃത്യമായഫലംകണ്ടെത്താന്‍ അവര്‍ക്കുകഴിഞ്ഞു എന്നത്ഇവരുടെ കഠിനാദ്ധ്വാനത്തിന്റെ, സാമൂഹിക പ്രവര്‍ത്തനത്തോടുള്ള, മാധ്യമപ്രവര്‍ത്തനത്തോടുള്ള വാഗ്ദാനത്തിന്റെ ഫലംതന്നെ.

ഗൗരിലങ്കേഷിന്റെമരണ വാര്‍ത്തഅറിഞ്ഞപ്പോള്‍ ഓര്‍മ്മവന്നത് ഇതേസാഹ ചര്യത്തില്‍ മുംബയില്‍ മരണംകൈവരിച്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീ ജ്യോതിര്‍മയ് ഡേയെ കുറിച്ചാണ്. ഔദ്യോഗികമായ ഏതോ ഒരുമീറ്ററിംഗിന് ശേഷം അമ്മയെ കാണാന്‍ യാത്രതിരിച്ച ശ്രീ ജെ ഡേ മുംബൈ യിലെപവ്വായ് എന്നസ്ഥലത്തുവച്ച് ഹെല്‍മറ്റ്ധാരികളായ നാലുപേരുടെ നിറയൊഴിയ്ക്കലിന് ഇരയാകുകയാണുണ്ടായത്.

ഓയില്‍ മാഫിയയെക്കുറിച്ചുള്ള വിവരങ്ങളും, അധോലോക നായകന്‍ ദാവൂദിന്റെ സഹോദരനെ കൊലചെയ്യാന്‍ ശ്രമിച്ചതിന്പുറകില്‍ ‘ചോട്ടാ രാജന്‍’ എന്നക്രിമിനല്‍ നേതാവിന്പങ്കുള്ളതായി സംശയമുണ്ടെന്ന വിവരംവെളിപ്പെടുത്തിയതിനുമുള്ള പ്രതികാരമാണോ ഈകൊലപാതകത്തിന് പിന്നില്‍എന്നസംശയംമാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതില്‍നിന്നും മനസ്സിലാകുന്നത് വ്യക്തിവൈരാഗ്യങ്ങളും, സമൂഹവിരോധികളും ഒന്നിനുപുറകെ ഉണ്ടായികൊണ്ടേയിരിയ്ക്കുന്നു. ഒരാള്‍ക്ക്‌സംഭവിച്ച ഒരുഅനുഭവത്തോടെ അത് അവസാനിപ്പിയ്ക്കപ്പെടുന്നില്ല. ഇത്സമൂഹത്തിലൊരു തുടര്‍കഥയാണ്.

ഇത്തരംഒരുപാട് അപൂര്‍വ്വവ്യക്തിത്വങ്ങളുടെ നഷ്ടങ്ങള്‍ക്ക് ദൃസാക്ഷിയാണ് ഈലോകം. എന്നിരുന്നാലും വ്യക്തിവൈരാഗ്യങ്ങള്‍ക്കും, സാമൂഹിക ദ്രാഹികള്‍ക്കും ബാലിയാടായവരുടെ ജീവിതം ഒരുപ്രേര ണയായി സ്വീകരിച്ച്‌സമൂഹത്തിലെ മനുഷ്യന്‍ മനുഷ്യനോട്‌ചെയ്യുന്ന തോന്നിവാസ ങ്ങള്‍യാതൊരുമടിയും കൂടാതെ ധീരമായിത്തന്നെ തൂലികത്തുമ്പിലൂടെ നഗ്‌നമായി പൊളിച്ച്കാണിയ്ക്കാന്‍ശക്തമായവര്‍ ഇനിയുംഉയര്‍ത്തെഴുനേല്‍ക്കപ്പെടുമെന്നവസ്തുതസമൂഹ ്രേദാഹികളുംപ്രതികാരദാഹികളും ഇവിടെ ശ്രദ്ധിയ്ക്കപ്പെടാതിരിയ്ക്കുന്നു.

ഇവിടെ ഇനിയുംതൂലികകള്‍ ശക്തമായിതന്നെ ചലിച്ചുകൊണ്ടിരിയ്ക്കും. സമൂഹത്തിനുവേണ്ടിയും, മാധ്യമങ്ങള്‍ക്കുവേണ്ടിയും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചധീരയായശ്രീമതിഗൗരിലങ്കേഷിനായി, സമകാലികവാര്‍ത്തകള്‍ക്ക് പ്രാധാന്യംനല്‍കുകയും, സമൂഹത്തിലെ നന്മതിന്മകള്‍വെളിപ്പെടുത്തുകയും അതോടൊപ്പംതന്നെസാഹിത്യത്തിനുംതുല്യപ്രാധാന്യം നല്‍കുന്ന ഇമലയാളിയ്ക്കുവേണ്ടിയും, ഓരോവായക്കാര്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടിയും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കട്ടെ.

Join WhatsApp News
James Mathew, Chicago 2017-09-11 21:44:08
ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട
ശശികല ടീച്ചർ ചെയ്ത പ്രസംഗത്തെക്കുറിച്ചാകട്ടെ
താങ്കളുടെ അടുത്ത ലേഖനം. നന്മകൾ നേരുന്നു.
PRG 2017-09-12 06:23:09
ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് എന്ന് ഒരുപക്ഷേ നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കും. എന്തുകൊണ്ട് അവര്‍ കൊല്ലപ്പെട്ടു എന്ന കാര്യം നമുക്ക് എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്.
ഇതില്‍ യാതൊരു അദ്ഭുതവുമില്ല. സങ്കീര്‍ണമായി ഒന്നുമില്ല. അവര്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഒരാളായി
ഈ സമൂഹത്തില്‍ മാറിക്കഴിഞ്ഞിരുന്നു. പുതിയ ഇന്ത്യയില്‍ ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ല. തീര്‍ച്ചയായും പ്രാദേശികമായ സാഹചര്യങ്ങളുണ്ട് അവരുടെ കൊലപാതകത്തില്‍. എല്ലാ രാഷ്ട്രീയവും ഇത്തരത്തില്‍ പ്രാദേശികമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ അപ്പുറം ഗൗരി ലങ്കേഷിനെക്കുറിച്ച് അധികമാര്‍ക്കും അറിയാമായിരുന്നില്ല. ദേശീയതലത്തിലും ഗൗരി ലങ്കേഷിന്റെ ശബ്ദം വളരെ ചെറുതായിരുന്നു. പക്ഷെ ആ ശബ്ദം കന്നഡ സമൂഹത്തില്‍ കേള്‍ക്കുകയും പലപക്ഷത്തിനും അതിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അസ്വസ്ഥതയുണ്ടാക്കുകയും അവരുടെ വെറുപ്പ് പിടിച്ചുപറ്റുകയും ചെയ്തു. അതിനു തെളിവാണ് മതേതരവാദികളായ എഴുത്തുകാര്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി കേരള സംസ്ഥന പ്രസിഡന്റ് ശ്രീമതി ശശികല ടീച്ചറിന്റെ സെപ്തംബ
ര്‍ പത്താം തിയതി പറവൂരിര്‍ നടത്തിയ പ്രസംഗം. സന്ദേശം വ്യക്തമാണ്. ഒന്നുകില്‍ മിണ്ടാതിരിക്കുക, അല്ലെങ്കില്‍ നിശബ്ദരാക്കപ്പെടാന്‍ തയ്യാറായിക്കൊള്ളുക. ലേഖനം പതിവുപോലെ നന്നായിരുന്നു.

Best of Luck Mrs. J Nambiar 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക