Image

ക്വീന്‍സ്‌ലാന്‍ഡിന്‍ സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍

Published on 07 March, 2012
ക്വീന്‍സ്‌ലാന്‍ഡിന്‍ സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍
ടൗണ്‍സ്‌വില്ല: വിശ്വാസി സമൂഹത്തിനു ചൈതന്യവും ഉണര്‍വുമേകി ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ പ്രധാന നഗരങ്ങളായ ബ്രിസ്‌ബെനിലും ടൗണ്‍സ്‌വില്ലയിലും സീറോ മലബാര്‍ സഭ അല്മായ സന്ദര്‍ശനവും സമ്മേളനങ്ങളും നടന്നു.

ബ്രിസ്‌ബെനിലെത്തിച്ചേര്‍ന്ന അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനേയും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനേയും ബ്രിസ്‌ബെന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ബ്രൈന്‍ ഫിനിഗെനും, സീറോ മലബാര്‍ സഭ ചാപ്ലെയ്ന്‍ ഫാ.തോമസ് അരീക്കുഴിയും, അനര്‍ലി ഇടവക വികാരി ഫാ.ജോര്‍ജ് കല്ലറയ്ക്കലും ചേര്‍ന്ന് സ്വീകരിച്ചു. ന്യൂഫാം ഹോളി സ്പിരിറ്റ് പാരീഷ് ഹാളില്‍ നടന്ന സീറോ മലബാര്‍ സഭ അല്മായ സമ്മേളനം മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഓസ്‌ടേലിയയിലെങ്ങും സജീവമാക്കാനും ഏകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. ലൂര്‍ദ്മാതാ കത്തോലിക്കാ കമ്യൂണിറ്റി സെക്രട്ടറി ജോളി കരുമാത്തി, സേവി ജെയിംസ് എന്നിവര്‍ സംസാരിച്ചു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ടൗണ്‍സ്‌വില്ലയില്‍ ബിഷപ് മാര്‍ മൈക്കിള്‍ പുട്‌നി മാര്‍ അറയ്ക്കലിനേയും അഡ്വ.വി.സി.സെബാസ്റ്റ്യനേയും സ്വീകരിച്ചു. ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ ദിവ്യബലിക്കുശേഷം നടന്ന അല്മായ സമ്മേളനം അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോസ് കോയിക്കല്‍, ഫാ.ജോണ്‍, ഫാ.തോമസ് നെല്ലിയാനി എന്നിവര്‍ സംസാരിച്ചു. ലീഡര്‍ അനില്‍ കുടമാളൂര്‍, സ്റ്റീഫന്‍, സിജോ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

മാര്‍ച്ച് 9 മുതല്‍ 12 വരെ മെല്‍ബോണില്‍ മൂന്നു കേന്ദ്രങ്ങളിലായി അല്മായ സമ്മേളനങ്ങള്‍ നടക്കും. സഭാ തലത്തിലും ഗവണ്‍മെന്റ് തലത്തിലുമുള്ള പ്രമുഖവ്യക്തികളുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക