Image

സമ്രുദ്ധിയുടെ പച്ചപ്പും ക്രുഷിയുടെ ആനന്ദവും

Published on 09 September, 2017
സമ്രുദ്ധിയുടെ പച്ചപ്പും ക്രുഷിയുടെ ആനന്ദവും
സമ്മ്രുദ്ധിയുടെ പച്ചപ്പാണ് സോജന്‍-പ്രിന്‍സി പുളിക്കല്‍ ദമ്പതികളുടെ പച്ചക്കറി തോട്ടത്തെ നയനാന്ദകരമാക്കുന്നത്. നൂറു മേനി വിളവു കിട്ടുന്ന മണ്ണ്-പെന്‍സില്‍ വേനിയയിലെ ഹാരിസ്ബര്‍ഗിനടുത്തുള്ള ക്യാമ്പ് ഹില്ലിലെ മണ്ണിനെപറ്റി സോജന്‍ പറയുന്നു. വളവും വേണ്ട കീട നാശിനിയും വേണ്ട. തികച്ചും ജൈവ പച്ചക്രുഷി.

പാവക്ക മുതല്‍ വെളുത്തൂള്ളി വരെ വിളയുന്നു.
അഞ്ചു വര്‍ഷമായി സോജനും പ്രിന്‍സിയും ഇവിടെ ക്രുഷി ആരംഭിച്ചിട്ട്. അതിനു മുന്‍പ് 30 വര്‍ഷം മിഷിഗണിലായിരുന്നു. താമസിച്ചിരുന്ന സബ്ഡിവിഷനില്‍ ക്രുഷി അനവദിച്ചിരുന്നില്ല. അതിനാല്‍ ഡെക്കില്‍ ചട്ടിയില്‍ ആയ്രുന്നു ക്രുഷി. 80 ചട്ടി വരെ പച്ചക്കറികള്‍ വിളഞ്ഞു നിന്നു. ക്രുഷിയോടുള്ള സ്‌നേഹം രക്തത്തില്‍ അലിഞ്ഞതാണെന്നര്‍ഥം.

കാര്‍ കമ്പനൊി ക്രൈസ് ലറില്‍ ഐ.ടി. പ്രൊഫഷണലായിരുന്നു സോജന്‍. റിട്ടയര്‍ ചെയ്ത ശേഷം പാര്‍ട്ട് ടൈം പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നു. സോഫ്ട് വെയര്‍ എഞ്ചിനിയറായ പ്രിന്‍സി ഡി. ആന്‍ഡ് എച്ച് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയില്‍ സീനിയര്‍ കമ്പ്യൂട്ടര്‍ അനലിസ്റ്റ്. പ്രിന്‍സിയുടെ പ്രോജക്ട് ഇങ്ങോട്ടു മാറിയതു കൊണ്ടാണു താമസവും മാറിയത്
പ്രതിദിനം ഒന്നു രണ്ട് മണിക്കൂര്‍ തോട്ടത്തില്‍ പണി. ഓരോ വര്‍ഷവും വ്യത്യസ്തമായ പച്ചക്കറികളാണു നടുന്നത്. ബീറ്റ് റൂട്ട്, പല നിറത്തിലുള്ള കാരറ്റുകള്‍ (ഏഴ് വ്യത്യസ്ത നിറങ്ങളുണ്ട്), വെളുത്തുള്ളി, പ്രത്യേക ആക്രുതിയുള്ള മുളകുകള്‍, ചുവന്നതും പച്ചയുമായ വേണ്ടക്ക, പാവക്ക, ചീര, തക്കാളി, പലതരം ബീന്‍സ്, പയര്‍ എന്നിങ്ങനെ.

ഇതിനു പുറമെ മനോഹരമായ പൂണ്‍ന്തോട്ടവുമുണ്ട്. പലതരം റോസുകള്‍, മുല്ല, തുളസി, ബത്സം, തുടങ്ങിയവ പൂത്തുലഞ്ഞു നില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം ഉണങ്ങിയ പാവക്കയും മുളകും കേരളത്തില്‍ കൊണ്ടു പോയി ബന്ധുമിത്രാദികള്‍ക്ക് കൊടുത്തു.

എല്ലാ വര്‍ഷവും വിളവു സുഭിക്ഷമായതിനാല്‍ അയല്പക്കക്കാര്‍ക്കും മിത്രങ്ങള്‍ക്കുമെല്ലാം കൊടുക്കും. കുറച്ച് പിക്കിള്‍ ഇടും

Join WhatsApp News
വിദ്യാധരൻ 2017-09-09 14:59:51
കണ്ണിനും മനസ്സിനും ഉണർവേകി 
മണ്ണിൽ വളരും പച്ചക്കറികളെ 
ദണ്ണങ്ങൾ അകറ്റുവാൻ നിങ്ങളെ 
വിണ്ണിൽ നിന്നയച്ചതാര്?
അനുമോദനം യുഗ്മങ്ങളെ    
കനിവൊടതിനെ കാക്കുവോരെ 
തിന്നുന്നിവിടെ ഞങ്ങൾ എങ്ങു 
നിന്നോ വന്നെത്തും പച്ചക്കറികൾ 
പൂശിയിട്ടുണ്ടതിൽ രാസവസ്തുക്കൾ
നാശം വരുത്തുന്നു രോഗങ്ങളാൽ 
പഴവർഗ്ഗങ്ങളെ വാക്സിനാൽ 
മിഴിവുള്ളതാക്കി മാറ്റുന്നു 
അതു തിന്നഴുകുന്നു ഉള്ളുമുഴവൻ 
ഗതികെട്ട് പിന്നെയും തിന്നുന്നു ഞങ്ങൾ 
അർബുദവും മഹാരോഗങ്ങളും 
ദുർഭൂതങ്ങളെപ്പോലെ ചുറ്റിലും 
പാവയ്ക്കയാൽ  പ്രമേഹവും 
കോവയ്കയാൽ ഹൃദ്രോഗവും 
നാനാവിധ രോഗം മാറ്റുവാൻ 
ചേനതീയലും മെഴുക്കുവരട്ടിയും
മുരിങ്ങയിലുണ്ട് രതിക്കുള്ളഔഷദം
കറിവേപ്പില വേപ്പിനുതുല്യം 
പയറിലുണ്ട് പ്രോട്ടീൻ 
വയറ്റിൽ നിന്നുപോകാൻ ഉത്തമം 
എല്ലാം അറിയുന്നു ഞങ്ങളെങ്കിലും 
തള്ളുന്നവ അവഗണിക്കുന്നേവരും
 കണ്ണിനും മനസ്സിനും ഉണർവേകി 
മണ്ണിൽ വളരും പച്ചക്കറികളെ 
ദണ്ണങ്ങൾ അകറ്റുവാൻ നിങ്ങളെ 
വിണ്ണിൽ നിന്നയച്ചതാര്?
P T Lonappan 2017-09-10 18:48:10
Adiploi, keep up the good work!! Truly commendable..shows your interest, dedication and hard work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക