Image

കണ്ണീരോണം (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 06 September, 2017
കണ്ണീരോണം (കവിത: റോബിന്‍ കൈതപ്പറമ്പ്)
ഓണം പടികടന്നകന്നകന്നു പോയി
ഓമലാളിന്‍ മനം ശൂന്യമായി
ഓണത്തിനെത്തുമെന്നോതിയ കണവനെ
കാത്തിരുന്നവളുടെ കണ്‍നിറഞ്ഞു

തൊടിയിലെ മാവിലായ് ഊഞ്ഞാലിട്ടു
മുറ്റത്തു പൂക്കളമൊരുക്കി വെച്ചു
പുന്നെല്‍മണി കൊണ്ട് ചോറു വെച്ചു
വഴിക്കണ്ണുമായവള്‍ കാത്തു നിന്നു

എത്തുവാനെന്തിത്ര താമസം നീ
എന്‍ മനം അറിയാതെ പോകുന്നുവോ
ഓണത്തപ്പനും പൂവിളിയും
ഓര്‍മ്മയാകുന്നു നീ അറിയുന്നുവോ
.
വൃദ്ധരാം മാതാപിതാക്കള്‍ തന്‍ നെഞ്ചിലും
എരിയുന്നു കനലുകള്‍ ഓര്‍മ്മകളായ്
"ഓണം കഴിഞ്ഞിട്ടും എന്തേ നീ എത്തീല"
കണ്ണീരിലായ് ഓണം ചിതലരിപ്പൂ

ചിമ്മി ചിണുങ്ങി കരയുന്ന ഉണ്ണിയെ
താരാട്ടുപാടി ഉറക്കിയവള്‍
ഒരു നൊടി എന്തിനോ ശങ്കിച്ചു നിന്നു
പിന്നെ...... താഴിട്ടച്ചൊ പടിപ്പുരവാതില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക