Image

വെള്ളപ്പൊക്ക ദുരിതാശ്വാസം ഫിമയില്‍ നിന്ന് ലഭിക്കുവാന്‍

Published on 05 September, 2017
വെള്ളപ്പൊക്ക ദുരിതാശ്വാസം ഫിമയില്‍ നിന്ന് ലഭിക്കുവാന്‍
ഹൂസ്റ്റണില്‍ വെള്ളപ്പൊക്കം മൂലം വളരെയധികം ജനങ്ങള്‍ ദുരിതത്തിലൂടെ കടന്നുപോകുകയാണ്. അവരെ സഹായിക്കാന്‍ ജാതിമതഭേദമെന്യേ പല സംഘടനകളും പൊതു സമൂഹവും മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്ന് ആശ്വാസകരമാണ്. എങ്കിലും ഈ സഹായഹസ്തങ്ങള്‍ക്ക് പരിമിതകളുണ്ട്.

സിറ്റി, സ്റ്റേറ്റ്, ഫെജറല്‍ ഗവണ്‍മെന്റുകള്‍ പല വിധത്തിലുള്ള സഹായവും നല്‍കുന്നുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായ ഹസ്തമായ ഫിമയില്‍ നിന്നുള്ള സഹായങ്ങള്‍:

1) വീട് താമസയോഗ്യമല്ലാത്തവര്‍ക്ക് വാടക ആനുകൂല്യങ്ങള്‍
2). വീട് നന്നാക്കുന്നതിനും പുതിയ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഹായം. വിലപിടിപ്പുള്ള സാധനങ്ങള്‍ ഫിമ അപ്രൈസര്‍ വരുന്നതുവരെ സൂക്ഷിക്കുക.
3). ജോലി നഷ്ടപ്പെട്ടവര്‍ക്ക് 26 ആഴ്ചത്തേക്ക് സഹായം.
4) വീട് നന്നാക്കുന്നതിന് കുറഞ്ഞ നിരക്കില്‍ വായ്പ
5). ചെറിയ ബിസിനസുകള്‍ക്കും സംഘടനകള്‍ക്കും 2 മില്യന്‍ വരെ വായ്പ.

ഈ സഹായങ്ങള്‍ ലഭിക്കാന്‍ www.disasterassistance.gov എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക്: 1- 800 621 FEMA (3362)
കടപ്പാട്: www.chron.com/news/houson-weather/hurricaneharvey/article/post-harvy-news-you-can-use-as-houston-focuses-1
വെള്ളപ്പൊക്ക ദുരിതാശ്വാസം ഫിമയില്‍ നിന്ന് ലഭിക്കുവാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക