Image

കലാഭവന്‍ മണി ഇല്ലാതെ എന്ത് ഓണം

അനില്‍ കെ പെണ്ണുക്കര Published on 04 September, 2017
കലാഭവന്‍ മണി ഇല്ലാതെ എന്ത് ഓണം
കലാഭവന്‍ മണി ഇല്ലാതെ മലയാളിക്ക് എന്ത് ഓണം ഇന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഫ്ളവേഴ്സ് ചാനലില്‍ പറയുന്നത് കേട്ടു. പല ചാനലുകളുടെയും പ്രതിസന്ധികളില്‍ മാണി കയറി വരും. ഒരു അവധൂതനെപ്പോലെ. ചാനലിന് റേറ്റിങ് ഉണ്ടാക്കി തിരികെ പോകും. അപ്രതീക്ഷിതമായി മരണമെന്ന കോമാളി മണിയോടും വന്നു പറഞ്ഞു 'മണി വരൂ പോകാം'.

മരണത്തിനുമുന്നില്‍ മാണിയുടെ ഒരു പാട്ടും തമാശയും ഒന്നും വിലപ്പോയില്ല . അങ്ങനെ മണിയും പോയി. മണി ഇല്ലാതെ എന്തോണം എന്ന് പറയുന്ന ആയിരങ്ങള്‍ ഉണ്ട്. ഈ ഓണവും മണിയില്ലാതെ ...അജിത് എന്ന കൊച്ചു പയ്യന്‍ മണിക്കുവേണ്ടി ഒരു പാട്ടുപാടുന്നതും കേട്ടു .ഫ്‌ളവേഴ്‌സില്‍ .

പാട്ടുപാടിക്കഴിഞ്ഞ അജിത്തിനെ ശ്രീകണ്ഠന്‍ സാര്‍ ചേര്‍ത്തുപിടിച്ചു. വലിയ ആളാകുമെന്നു പറഞ്ഞു . അതാണ് മണിയുടെ പാട്ടുകളും അദ്ദേഹത്തിന്റെ മനസ്സും.

നേരെ പടിഞ്ഞാറു സൂര്യന്‍
താനേ മറയുന്ന സൂര്യന്‍
ഇന്നലെയീ തറവാട്ടില്‍
തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍
തെല്ലു തെക്കേപുറത്തെ മുറ്റത്ത്
ആറടി മണ്ണില്‍ ഉറങ്ങിയല്ലോ...
ആറടി മണ്ണിലുറങ്ങിയല്ലോ...

എന്ന പാട്ടു ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, സ്മൃതി മണ്ഡപത്തില്‍ പ്രണാമമര്‍പ്പിക്കുന്നവരെ നോക്കി മണി ചൊല്ലുന്നുണ്ടാവും. ഏതു സ്വര്‍ഗത്തേക്കാളും പ്രിയപ്പെട്ട ചാലക്കുടിയെ വിട്ട്, ചാലക്കുടിയിലെ ചങ്ങാതിമാരെ വിട്ട് ഏതു സ്വര്‍ഗം വിളിച്ചാലും മണി പോവില്ല.

ഇവിടെത്തന്നെയുണ്ട് കലാഭവന്‍ മണി. നമ്മള്‍ കണ്ടില്ലെങ്കിലും നമ്മളെ കണ്ടുകൊണ്ട്. നമ്മള്‍ക്ക് മിണ്ടാനായില്ലെങ്കിലും നമ്മളോട് വാ തോരാതെ സംസാരിച്ച്... നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മളുടെ മനസില്‍ നിറഞ്ഞ്. മാര്‍ച്ച് ആറുകള്‍ ഇനിയും വരും. ഓണവും വിഷുവും, ക്രിസ്തുമസ്സും ഇനിയും വരും. മരണം മണിയെ കൂട്ടിക്കൊണ്ടുപോയ ആ ദിവസത്തെയും അത് ഓര്‍മ്മപ്പെടുത്തും .

പക്ഷെ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. മരണകാരണം തേടിയുള്ള യാത്രയുടെ ഉത്തരം ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കാം തെളിയുക. കണ്ടെത്തിയ കാര്യകാരണങ്ങള്‍, കണ്ടെത്താനുണ്ടെന്ന് പലരും വിശ്വസിക്കുന്ന കാര്യകാരണങ്ങള്‍... ഇവയ്ക്കിടയിലൂടെയാണ് മണിയില്ലാത്ത ഒരു ഓണം കൂടി കടന്നുപോകുന്നത് 
കലാഭവന്‍ മണി ഇല്ലാതെ എന്ത് ഓണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക