Image

ഹാപ്പി ഓണം - ഹാപ്പിയ്ക്ക് എത്ര P ഉണ്ട്? (അഷ്ടമൂര്‍ത്തി)

Published on 03 September, 2017
ഹാപ്പി ഓണം - ഹാപ്പിയ്ക്ക് എത്ര P ഉണ്ട്? (അഷ്ടമൂര്‍ത്തി)
കഴിഞ്ഞകൊല്ലത്തെ ഓണം പൂനയിലായിരുന്നു. ഉത്രാടത്തലേന്നു തന്നെ അവിടെ എത്തി. പിറ്റേന്ന് മഹാ ലേശ്വറിലേയ്ക്ക് യാത്ര തീരുമാനിച്ചു വെച്ചിരുന്നു സുനില്‍. പൂനയില്‍നിന്ന് 120 കിലോ മീറ്റര്‍ ദൂരമുണ്ട് മഹാ ലേശ്വറിലേയ്ക്ക്. നാലു മണിക്കൂര്‍ നേരത്തെ യാത്ര. വെയില്‍ മൂക്കുന്നതിനു മുമ്പ് എത്തണം. രാവിലെ പുറപ്പെടുന്നതിനു മുമ്പ് വാട്‌സാപ്പ് തുറന്നു നോക്കി. ഉത്രാടാശംസകള്‍ കൊണ്ടു
നിറഞ്ഞിരിയ്ക്കുന്നു. പൂക്കളത്തിന്റെ വിവിധതരം ചിത്രങ്ങള്‍. കവിതാശകലങ്ങള്‍. അധികവും ആവര്‍ത്തനങ്ങള്‍ തന്നെ.ഇടയ്ക്ക് പഴംനുറുക്ക്, പപ്പടം, വറുത്തുപ്പേരി എന്നിവ വിളമ്പി വെച്ച നാക്കില. ഓണം വാട്‌സാപ്പിലെങ്കിലും തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.

നേരിയ തണുപ്പുണ്ട്. യാത്ര തുടങ്ങി അധികം വൈകാതെ വണ്ടി ഒരു റെസ്റ്റോറന്റിനു മുന്നില്‍ നിര്‍ത്തി. ഇനി പ്രാതല്‍ കഴിഞ്ഞിട്ടാവാം യാത്ര എന്ന് സുനില്‍ പറഞ്ഞു. ടിപ്പിക്കല്‍ മഹാരാഷ്ട്ര പ്രാതല്‍ തന്നെ ആയിക്കോട്ടെ എന്നു തീരുമാനിച്ചു. മെനു പുസ്തകം വന്നു: സാബൂദാനാ ഖിച്ച്ഡി, കാന്താ പൊഹേ, ബട്ടാട്ടാ പൊഹേ, ഭേല്‍ പുരി, പാവ് ഭാജി, മേഥി പൊറോഠ, സേവായ് ഉപ്മാ, പോലീചാ ലാഡു, മിസല്‍ പാവ്, സഞ്‌ജോരി, റവാചാ ഉപ്മാ ........ പലേ പേരുകളും ആദ്യമായി കേള്‍ക്കുകയായിരുന്നു. കൂട്ടത്തില്‍ നമ്മുടെ ഇഡ്ഡലിയുമുെണ്ടങ്കിലും “ചേര-നടുക്കണ്ടം’ ന്യായേന സബിത റവാചാ ഉപ്മായും ഞാന്‍ മിസല്‍ പാവും തിരഞ്ഞെടുത്തു. ഇഡ്ഡലിയൊക്കെ എപ്പോള്‍ വേണമെങ്കിലും ആവാമ ല്ലോ. വാട്‌സാപ്പിലെ പഴംനുറുക്കും വറുത്തുപ്പേരിയും പപ്പടവുമൊക്കെ തല്‍ക്കാലം അടച്ചു വെച്ചു. പരിചയമില്ലാത്ത വിഭവങ്ങളായിരുന്നുവെങ്കിലും നല്ല സ്വാദുായിരുന്നു. വേണ്ടതിലധികം കഴിച്ചു. പഴം നുറുക്കായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്ര തന്നെ കഴിയ്ക്കുമായിരുന്നില്ല എന്നു തോന്നി. മധുരം എനിയ്ക്കു പെട്ടെന്ന് മടുക്കും.

മാപ്രോവിലെ ഉത്രാടസ്സദ്യ

കാഴ്ചകള്‍ അവസാനിപ്പിച്ച് മഹാ ലേശ്വറില്‍നിന്നു മടങ്ങുമ്പോള്‍ ഉച്ച ഭക്ഷണം എവിടെനിന്നു വേണം എന്ന് സുനില്‍ അന്വേഷിച്ചു. ആന്ധ്രാ മീല്‍സ് വേണോ? കാളനുംഓലനുമൊന്നുമുണ്ടാവില്ലെങ്കിലും ഏറെക്കുറെ നമ്മുടെ ഭക്ഷണം തന്നെയാണ്. ആന്ധ്രാമീല്‍സ് ഇതിനു മുമ്പും പലവട്ടം കഴിച്ചിട്ടുള്ളതാണ്. പൊതുവെ എരിവു കൂടും. എന്നാലും സ്വാദിഷ്ടമാണ്. മഹാരാഷ്ട്രയില്‍ വന്നിട്ട് ആന്ധ്രാ മീല്‍സ് കഴിയ്‌ക്കേആവ ശ്യമുണ്ടെന്നു തോന്നിയില്ല. എന്നാല്‍ നമുക്ക് മാപ്രോവില്‍ പോവാം, സുനില്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉടനെ സമ്മതിച്ചു. മഹാ ലേശ്വറിലേയ്ക്കു പോവുന്നുെണ്ടങ്കില്‍ മാപ്രോ അവഗണിയ്ക്കരുതെന്ന് വേണു മുമ്പേ ശട്ടം കെട്ടിയിരുന്നതും കാരണമായി. പഞ്ചഗണി-മഹാ ലേശ്വര്‍റോഡില്‍ ഗുറേഘര്‍ എന്ന സ്ഥലത്താണ് മാപ്രോ. മഹാ ലേശ്വറില്‍നിന്ന് ഒരു മണിക്കൂര്‍യാത്രയേയുള്ളു.

ഒരു പ്രദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് മാപ്രോ ഗാര്‍ഡന്‍. എന്നാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം കുറവാണ്. സുനില്‍ വാഹനം വഴിയരികിലേയ്ക്ക് ഒതുക്കി നിര്‍ത്തി. ഞങ്ങള്‍ അതിവിശാലമായ പന്തലിലേയ്ക്കു കടന്നു. മെനുകാര്‍ഡിനു പകരം വലിയ വലിയ ബോര്‍ഡുകളാണ്. അതില്‍നിന്ന് വേണ്ടതു തിരഞ്ഞടുക്കാം. മറ്റുള്ള റെസ്റ്റോറന്റുകളില്‍ കാണാറുള്ള വിഭവങ്ങളൊന്നും കിട്ടില്ല മാപ്രോ ഗാര്‍ഡ നില്‍. ഇറ്റാലിയന്‍ ഡിലൈറ്റ്, മെക്‌സിക്കന്‍ ഹീറ്റ്, മാര്‍ഗരീറ്റ തുടങ്ങി വിവിധതരം പിസ്സകള്‍,ക്ലാസ്സിക്, മിനി തുടങ്ങി പലതരം സാന്‍ഡ്‌വിച്ചുകള്‍, സൂപ്പുകള്‍, കാപ്പി, കേസര്‍ മില്‍ക്തുടങ്ങിയ ചുടുപാനീയങ്ങള്‍, അവയ്‌ക്കൊപ്പം കൊറിയ്ക്കാന്‍ ഫ്രഞ്ച് ഫ്രൈസ്, സ്റ്റ്രോബെറി, മാംഗോ, ലെമണ്‍ തുടങ്ങി പലതരം ഫ്‌ളേവറിലുള്ള ശീതളപാനീയങ്ങള്‍, എണ്ണം പിടിയ്ക്കാനാവത്തത്ര ഐസ് ക്രീമുകള്‍. ഷേയ്ക്കുകള്‍ ഇനം തിരിച്ച് സാന്‍ഡ്‌വിച്ചുകുളുടേയുംപിസ്സകളുടേയും കൂടെ വാങ്ങണം. വില ഒന്നിനും ചില്ലറയല്ല. ഞാന്‍ തിരഞ്ഞെടുത്ത സാന്‍ഡ്‌വിച്ചിന് നാനൂറുറുപ്പികയോളം വിലയുണ്ടായിരുന്നു. മുഴുവന്‍ തിന്നു തീര്‍ക്കാനായില്ല എന്ന കുറ്റബോധം ഇന്നും വിട്ടുമാറിയിട്ടില്ല. മാപ്രോവിന്റെ ചോക്കലേറ്റ് ഫാക്ടറി കണ്ടതിനുശേഷം അവിടെ സൗജന്യമായി കൊടുക്കുന്ന വിവിധതരം സ്ക്വാഷുകളും ഫ്രൂട്ട്ക്രഷുകളുംസ്വാദു പരീക്ഷിയ്ക്കാന്‍ നിന്നു. അത് ഇനം തിരിച്ചു തരുന്ന പെണ്‍കുട്ടിയുടെ ദുര്‍മുഖം കുറച്ച് അലോസരമുണ്ടാക്കിയെങ്കിലും സ്വാദു നോക്കുന്നതില്‍നിന്നു പിന്തിരിഞ്ഞില്ല. പലതരം സ്വാദും മണവുമുള്ള ഇരുപതോളം സ്ക്വാഷുകളും ഫ്രൂട്ട്ക്രഷുകളുമാണ് വയറിന്റെക്ഷമ പരീക്ഷിച്ചത്.

വാഹനത്തില്‍ കയറിയ ഉടനെ മൊബൈല്‍ ഫോണ്‍ തുറന്നു. വാട്‌സാപ്പില്‍ഇപ്പോള്‍ കൂടുതല്‍ ഉത്രാടസമ്പേശങ്ങള്‍ വന്നിട്ടുണ്ട്.നാക്കിലയില്‍ ഊണു നടക്കുകയാണ്.കാളന്‍, ഓലന്‍, എരിശ്ശേരി, സാമ്പാര്‍, പപ്പടം, വറുത്തുപ്പേരി ...... എല്ലാം വിളമ്പിവെച്ചിരിയ്ക്കുന്നു. ഞാന്‍ വാട്‌സാപ്പ് അടച്ചു വെച്ചു.
മടങ്ങിയെത്തിയത് സന്തോഷിന്റെ അപാര്‍ട്‌മെന്റ്‌സിലേയ്ക്കാണ്. അവിടം ശബ്ദമുഖരിതമായിരുന്നു. അതിഗംഭീരമായ ഗണപതി ഉത്സവം. ആളുകളുടെ അകമ്പടിയോടെഗണപതി വിഗ്രഹത്തിന്റെ എഴുന്നെള്ളിപ്പ്. ബാന്‍ഡുവാദ്യം അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചു. ഓണം എത്ര നിശബ്ദമായാണ് നമ്മള്‍ ആഘോഷിയ്ക്കാറുള്ളതെന്ന്ഓര്‍മ്മിച്ചു പോയി. നമുക്ക് ഏറി വന്നാല്‍ ഒരു കൈകൊട്ടിക്കളിയുടെ ബഹളമേയുള്ളുവല്ലോ.അപാര്‍ട്‌മെന്റിന്റെ മുറ്റത്ത് ഒരുക്കിവെച്ച അണ്ഡാവില്‍ ഗണപതിയെ മുക്കിത്താഴ്ത്തിയപ്പോഴേയ്ക്കും രാത്രി ഏറെ വൈകിയിരിയ്ക്കണം. ഞങ്ങളപ്പോഴേയ്ക്കുംഉറങ്ങിപ്പോയിരുന്നു. പിറ്റേന്ന് അപാര്‍ട്‌മെന്റ്‌സില്‍ ഓണാഘോഷമുണ്ടെന്നും അതില്‍ പങ്കെ
ടുക്കണമെന്നും സന്തോഷ് നേരത്തെ പറഞ്ഞിരുന്നു. അതിന്‍പ്രകാരം ഞങ്ങളൊക്കെ തയ്യാറായി. സെറ്റ് മുണ്ടുടുത്ത പെണ്ണുങ്ങള്‍. ജുബ്ബയും മുണ്ടുമായി ആണുങ്ങള്‍. കെട്ടിടത്തിലെതാമസക്കാര്‍ മാത്രം പങ്കെടുത്ത കലാപരിപാടികള്‍. ലളിതഗാനം, തിരുവാതിരക്കളി, കുമ്മാട്ടി. അതുകഴിഞ്ഞ് നാക്കിലയില്‍ തികച്ചും നാടന്‍രീതിയില്‍ ഓണസ്സദ്യ.എല്ലാം കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു ശൂന്യത. ഓണമായില്ല എന്ന ഒരു തോന്നല്‍ബാക്കിയായി. അത് എന്തുകൊണ്ടാണെന്ന് ചികഞ്ഞു നോക്കാന്‍ ശ്രമിച്ചു.

കേരളത്തിനു പുറത്തായതു കൊണ്ടാണോ?അതാവില്ല. കാരണം കേരളത്തിനുപുറത്ത് ഓണം ഇത് ആദ്യമൊന്നുമല്ല. പന്ത്രണ്ടുവര്‍ഷക്കാലത്തെ ബോംബേ വാസത്തിനിടയ്ക്ക് ഒരിയ്ക്കല്‍ പോലും ഓണക്കാലത്ത് നാട്ടിലുണ്ടായിട്ടില്ല. ചിലരൊക്കെ നാക്കിലയില്‍സദ്യയുണ്ണാന്‍ അവധിയെടുത്ത് ഫ്‌ളാറ്റില്‍ ഇരിയ്ക്കുന്നത് പതിവായിരുന്നുവെങ്കിലുംഞാനത് ഒരിയ്ക്കല്‍ പോലും ചെയ്തിട്ടില്ല. നാട്ടില്‍ പോവാനുള്ള അവധി സ്വരുക്കൂട്ടിവെയ്ക്കാനുള്ള തത്രപ്പാടില്‍ കഴിയുന്നതും അവധിയെടുക്കാതിയ്ക്കുന്നതിന്റെ ഭാഗമായിരുന്നു അതും.അതിന് ന്യായീകരണമായി കോണ്‍ക്രീറ്റ് വനത്തിലെന്ത് ഓണം എന്ന് ചിന്തിച്ചിട്ടുമുണ്ട്

കൈകൊട്ടിക്കളിയും ഊണും മാത്രമല്ലല്ലോ ഓണം. അത് പ്രകൃതി കൂടിയാണല്ലോ.ഓണപ്പൂക്കളും ഓണവെയിലുമില്ലാതെ എന്തോണം എന്ന് ലോക്കല്‍ ട്രെയിനിലെ കമ്പിയില്‍തൂങ്ങിനില്‍ക്കുമ്പോള്‍ അല്‍പം വീട്ടുസങ്കടത്തോടെ ഓര്‍മ്മിച്ചു. “”അഞ്ജനവും ചമ്പനവും സിമ്പൂരത്തൊടുകുറിയും പൊന്നാരക്കിങ്ങിണിയും ചാര്‍ത്തിവരും പൂവുകളേ’’(1968-ലെ ഓണത്തിന് ആകാശവാണി പ്രക്ഷേപണം ചെയ്ത “പൊന്നോണം’ എന്ന സംഗീതിക - ഒ. എന്‍. വി.) എന്ന വരികള്‍ കേട്ടുമറക്കാത്ത ഈണത്തില്‍ മനസ്സില്‍ പാടിനോക്കി.അത് ബോംബെയിലെ ആദ്യത്തെ ഓണത്തിനായിരുന്നു. പിന്നെപ്പിന്നെ ഓണം എന്നാണെന്നു പോലും ഓര്‍മ്മിയ്ക്കാതായി.

മലനാട്ടിലെ ഓണം

മുപ്പത്തിയൊന്നു കൊല്ലങ്ങള്‍ക്കു മുമ്പ് 1986-ല്‍ നാട്ടില്‍ സ്ഥിരതാമസമായപ്പോള്‍ഓണത്തേക്കുറിച്ചുള്ള പഴയ ഓര്‍മ്മകളൊക്കെ തിരിച്ചു കിട്ടി. കര്‍ക്കടകസംക്രാന്തിയിലുള്ളചേട്ടാ ഭഗോതിയെ കളയലും അത്തം മുതലുള്ള പൂവിടലും ഓണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പുള്ള തുയിലുണര്‍ത്താനുള്ള പാണന്റേയും പാട്ടിയുടേയും വരവുമൊക്കെയായി ചിലതെല്ലാം ബാക്കിയുായിരുന്നു അപ്പോഴും. ഓണത്തലേന്ന് മരം കൊുള്ളഅമ്പും വില്ലും കൊണ്ടു
വന്നിരുന്നത് ആരാണെന്ന് ഓര്‍മ്മ പോലുമില്ലാതായി. ഇടയ്ക്ക്ആരോ ഉറുപ്പികവട്ടത്തിലുള്ള ഒരു വെള്ളിക്കിണ്ണവും കൊണ്ടുവന്നിരുന്നു. രണ്ടുപേര്‍ക്കും എന്തോ നിസ്സാരമായ പാരിതോഷികങ്ങള്‍ കൊടുക്കും. “സവര്‍ണ്ണ ഫാസിസ്റ്റ് ആചാര’ങ്ങളുടെ ഭാഗമായിരുന്നിരിയ്ക്കണം. ഏതായാലും അതൊക്കെ എന്നോ നിന്നു പോയി.സമൃദ്ധമായ ദാരിദ്ര്യം വിളയാടിനിന്ന കുട്ടിക്കാലത്ത് ഓണക്കോടി എന്നൊക്കെഞങ്ങള്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഭാര്യയും ഏഴു മക്കളുമുള്ള സ്കൂള്‍ മാഷക്ക് അത് താങ്ങാന്‍ കഴിയാത്തതാവണം കാരണം. അനുഷ്ഠാനങ്ങളിലും മറ്റുള്ളവരില്‍നിന്ന് ചെറിയവ്യത്യാസങ്ങളുണ്ടായിരുന്നു. ഓണത്തിനുള്ള ഊഞ്ഞാല്‍ അക്കൂട്ടത്തിലൊന്നാണ്.ഞങ്ങള്‍ക്കത് തിരുവാതിരക്കാലത്തായിരുന്നു. (പുഴവക്കിലുള്ള പുളിമരത്തിന്റെ ഉയര്‍ന്നകൊമ്പിന്മേല്‍ മുള കൊണ്ട്അച്ഛന്‍ ഊഞ്ഞാലിട്ടു തരും. വെറ്റിലക്കെട്ടിടുമ്പോള്‍ ആകാശത്തോളം ഉയരും, താഴെ പുഴ കാണുമ്പോള്‍ ഉള്ളം വിറയ്ക്കും.) തിരുവോണത്തിന് പായസവുംപാലടപ്രഥമനുമൊന്നും പതിവില്ല. പകരം അമ്മ നേദിച്ച അടയുണ്ടാവുമെന്നുമാത്രം.

വിനോദങ്ങള്‍ കാര്യമായി ഒന്നുമില്ലെങ്കിലും ഓണം അന്ന് ഒരു സന്തോഷമായിരുന്നു. “”മകനേ മനസ്സിലാക്കുന്നു ഞാന്‍ ഭവദ്ദുഃഖം/മലനാട്ടിലിന്നോണം പത്രപംക്തിയില്‍മാത്രം/പുള്ളുവക്കുടം, വീണ, കൈകൊട്ടിക്കളിപ്പാട്ടും/വില്ലടി-എല്ലാമിന്നു റേഡിയോകളില്‍മാത്രം’’ എന്ന് അക്കിത്തം എഴുതിയ കാലത്ത് (“ബലിദര്‍ശനം’) ഞങ്ങളുടെ വീട്ടില്‍റേഡിയോ പോലും ഉണ്ടായിരുന്നില്ല. വിനോദം എന്നു പറയാന്‍ മാതൃഭൂമി ഓണപ്പതിപ്പ്മാത്രമാണ് അന്നുണ്ടാ
യിരുന്നത്. ഓണത്തിന്റെ ഒഴിവുകാലത്ത് അതു മുഴുവന്‍ തിരിച്ചുംമറിച്ചും വായിയ്ക്കും. വായന മാത്രമായ ഓണക്കാലം.ഇന്നാവട്ടെ എല്ലാം ഒന്നു മറിച്ചു നോക്കാന്‍ പോലും സമയം മതിയാവാത്തത്രഓണപ്പതിപ്പുകളുണ്ട്.പക്ഷേ അന്നുണ്ടായിരുന്ന പലതും ഇന്ന് ഇല്ലാതായി. പൂവട്ടിയുമായിപൂ തേടി നടക്കലാണ് അതിലൊന്ന്. ഇന്ന് പൂവു വേണമെങ്കില്‍ തൃശ്ശൂരെ പൂക്കടയില്‍പോണം. അവിടെ തൃക്കാക്കരയപ്പനേയും വില്‍ക്കാന്‍ വെച്ചിട്ടു്.അവയുടെ നെറുകയില്‍തുമ്പേക്കുടം ചാര്‍ത്തണമെങ്കില്‍ അതും വാങ്ങിക്കൊുവരണം. ഞങ്ങളുടെ പറമ്പിലുണ്ടായിരുന്ന തുമ്പേക്കുടമൊക്കെ എന്നോ അപ്രത്യക്ഷമായിരിയ്ക്കുന്നു.അക്കിത്തം പറഞ്ഞ ആ റേഡിയോ ഇന്ന് ആരും കേള്‍ക്കാതായി. പകരം പകലുംരാവും ടെലിവിഷന്‍ ചാനലുകള്‍ ആ ദൗത്യം ഏറ്റെടുത്തു. നിങ്ങളുടെ ഓണം ഞങ്ങളോടൊപ്പം എന്ന് ഓരോ ചാനലും കൈകൊട്ടി വിളിയ്ക്കാന്‍ തുടങ്ങി. സിനിമാ താരങ്ങളുടെഓണവിശേഷങ്ങള്‍ മാത്രമായി നമ്മുടെയും ഓണം. ഓണച്ചിത്രങ്ങളില്ലെങ്കില്‍ നമുക്ക് ഓണമില്ലെന്നായി. അതു കാണാനിരിയ്ക്കുന്ന നമ്മുടെ മുന്നില്‍ പരസ്യങ്ങളേക്കൊ്ചാനലുകള്‍ വിരുന്നൂട്ടാനും തുടങ്ങി. ഏറ്റവും കൂടൂതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയ്ക്കാനുള്ള ഒരു സുവര്‍ണാവസരമാണല്ലോ കേരളത്തില്‍ ഓണക്കാലം.

ഇക്കൊല്ലം ഏതായാലും സിനിമാതാരങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ബഹിഷ്കരിയ്ക്കും എന്നു അറിയിച്ചിരിയ്ക്കുന്നു. ചില ചില്ലറ പിണക്കങ്ങളുടെ പേരില്‍.താരങ്ങളില്ലെങ്കില്‍പ്പിന്നെ നമുക്കെന്തോണം എന്ന് ആശങ്കപ്പെടേ.നമ്മളെതോല്‍പ്പിയ്ക്കാന്‍ ആര്‍ക്കുമാവില്ല. നമുക്ക് വാട്‌സാപ്പും ഫെയ്‌സ് ബുക്കുമുല്ലോ.മൊബൈല്‍ ഫോണിന്റെ മോണിറ്ററില്‍ പൂക്കളങ്ങള്‍ തീര്‍ക്കാം. നാക്കില വെയ്ക്കാം. ഓണക്കവിതാശകലങ്ങളും കൈമാറാം. അതും പോരാഞ്ഞ് മൊബൈല്‍ ഫോണിലൂടെത്തന്നെ“”ഹാപ്പി ഓണം, ഹാപ്പി ഓണം’’ എന്ന് തൊവറ്റുംവരെ ആശംസിയ്ക്കുകയുമാവാം.അരവിമ്പന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയില്‍ഒരോണക്കാലത്ത് പെട്ടിക്കടക്കാരന്‍ അബു രാമുവിനോട് കടയുടെ മുന്നില്‍ തൂക്കാന്‍ഹാപ്പി ഓണം എന്ന് എഴുതിത്തരാന്‍ ആവശ്യപ്പെടുന്നുണ്ട്. ചട്ടപ്പുറത്തൊട്ടിച്ച വെള്ളക്കടലാസ്സില്‍ എഴുതാന്‍ തുടങ്ങിയ രാമു ഒഅജ എന്ന് എഴുതി നിര്‍ത്തുന്നു. ഹാപ്പിയുടെസ്‌പെല്ലിങ്ങ് എന്താണെന്ന് ഗുരുജിയോട് ആരായുന്നു.അരവിമ്പന്‍ അറുപതുകളിലാണ് അതു പറഞ്ഞത്. കാലഹരണപ്പെടേസമയമായി.പക്ഷേ അതിന് എനിയ്ക്ക് ഇപ്പോള്‍ കൂടുതല്‍ അര്‍ത്ഥം തോന്നുന്നത് എന്തുകൊണ്ടാണാവോ. ആഹ്ലാദിയ്ക്കാന്‍ കഴിയാത്തത് പ്രായത്തില്‍ വന്ന മാറ്റം കൊാണോ?ഓണത്തിന് ഇപ്പോള്‍ പഴയ നിറവും മണവും സന്തോഷവുമില്ല എന്ന് എനിയ്ക്കു മാത്രംതോന്നുന്നതാണോ? എല്ലാം ഉണ്ട്. എന്നാല്‍ ഒന്നും ഇല്ല എന്ന തോന്നല്‍ എനിയ്ക്കു മാത്രമാണോ?കുറച്ചു കാലമായി പിന്തുടരുന്ന സംശയങ്ങളാണ്. ഈ ഓണത്തിനും അത് ഉത്തരം കിട്ടാതെ ബാക്കിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക